Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഓണ്‍ലൈന്‍ ചെറുകിട സ്ഥാപനങ്ങളെ ജിഎസ്ടി പരിധിയില്‍ നിന്നൊഴിവാക്കിയേക്കും

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചെറുകിട സ്ഥാപനങ്ങളെ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ലൈവ്മിന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഓണ്‍ലൈന്‍-ഓഫ് ലൈന്‍ സ്ഥാപനങ്ങള്‍ക്ക് തുല്യ പരിഗണന ഉറപ്പാക്കുന്നതിനും കൂടുതല്‍ ചെറുകിട സ്ഥാപനങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണവും ലക്ഷ്യമിട്ടാണ് നീക്കം.
നിലവില്‍ ഓണ്‍ലൈന്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ജിഎസ്ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. അതേസമയം വരുമാനമുള്ള ഓഫ്‌ലൈന്‍ സ്ഥാപനങ്ങളുടെ കാര്യത്തില്‍ 40 ലക്ഷത്തിന്റെ പരിധിയുണ്ട്. അതിന് മുകളില്‍ വില്‍പനയുള്ള സ്ഥാപനങ്ങള്‍ മാത്രം ജിഎസ്ടി നല്‍കിയാല്‍ മതി.
ഇക്കാര്യത്തില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ തുല്യത വേണമെന്ന് വ്യവസായ ഗ്രൂപ്പുകള്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്നാണ് നടപടി. ഓണ്‍ലൈന്‍ സ്ഥാപനങ്ങളെ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
മാത്രമല്ല 18 ശതമാനം നികുതി പരിധി ഒഴിവാക്കുന്ന കാര്യവും അടുത്തമാസം ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കും. ഈ പരിധിയിലുള്ള സ്ഥാപനങ്ങളെ 15 ശതമാനത്തിലേയ്ക്കും 18 ശതമാനത്തിലേയ്ക്കും മാറ്റിയാണ് ഇത് സാധ്യമാക്കുക. നികുതി സ്ലാബുകളുടെ എണ്ണം 4 ല്‍ നിന്നും മൂന്നാക്കി കുറയ്ക്കാനാണ് ഇത്.
5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങിനെ 4 ജിഎസ്ടി സ്ലാബുകളാണ് നിലവിലുള്ളത്. നികുതി ബാധകമല്ലാത്ത ചില ഭക്ഷ്യേതര ഉത്പന്നങ്ങള്‍ക്ക് മൂന്നുശതമാനം നികുതി ചുമത്താനും സാധ്യതയുണ്ട്.

X
Top