![](https://www.livenewage.com/wp-content/uploads/2023/06/meta1.jpg)
മെറ്റയ്ക്കും മാർക്ക് സക്കർബർഗിനും സുഖകരമല്ലാത്ത വാർത്തയാണ് പുറത്തുവരുന്നത്. മാർക്ക് സക്കർബർഗിലും കമ്പനി നേതൃത്വത്തിലും വിശ്വാസമുള്ള ജീവനക്കാരുടെ എണ്ണം മെറ്റയിൽ കുറയുകയാണെന്നാണ് റിപ്പോർട്ട്.
ഏപ്രിൽ 26 നും മെയ് 10 നും ഇടയിൽ മെറ്റാ ജീവനക്കാരിൽ നടത്തിയ ഒരു സർവേയിൽ 26% മാത്രമാണ് തങ്ങളുടെ കമ്പനിയുടെ നേതൃത്വത്തിൽ ആത്മവിശ്വാസമുള്ളതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
കമ്പനിയുടെ നേതൃത്വത്തിൽ ആത്മവിശ്വാസമുള്ള ജീവനക്കാരുടെ എണ്ണം 2022 ഒക്‌ടോബറിൽ നിന്ന് അഞ്ച് ശതമാനം പോയിന്റ് ഇടിവ് ഇത്തവണ ഉണ്ടായിട്ടുണ്ട്.
സാങ്കേതിക ഭീമനായ മെറ്റയിൽ ഒന്നിലധികം റൗണ്ട് പിരിച്ചുവിടലുകൾ, ചെലവുകൾ വെട്ടിക്കുറയ്ക്കൽ തുടങ്ങിയ അരങ്ങേറിയയിരുന്നു. മറ്റൊരു റൗണ്ട് പിരിച്ചുവിടൽ ഉണ്ടാകുമോ അടുത്ത ഞാനാണോ? എന്ന ആശങ്ക ജീവനക്കാർക്കുണ്ട്.
കഴിഞ്ഞ നവംബറിൽ 11,000 പേരെയാണ് മെറ്റ പുറത്താക്കിയത്. ഒപ്പം നിയമനം മരവിപ്പിക്കലും ചെലവ് ചുരുക്കലും സക്കർബർഗ് പ്രഖ്യാപിച്ചു.
മാർച്ചിൽ, രണ്ടാം ഘട്ട പിരിച്ചുവിടലുകൾ നടത്തി. കാര്യക്ഷമമായി പ്രവർത്തിക്കുന്ന നിരവധി ജീവനക്കാരുടെ മനോവീര്യവും ആത്മവിശ്വാസവും നിങ്ങൾ തകർത്തു എന്ന് രണ്ടാം റൗണ്ട് പിരിച്ചുവിടലിന് ശേഷം ഒരു ജീവനക്കാരൻ ട്വീറ്റ് ചെയ്തിരുന്നു.
മെറ്റയുടെ ഓഹരികൾ ഈ വർഷം ഏകദേശം 80% ഉയർന്നു,മിഡിൽ മാനേജർമാരെ ഒഴിവാക്കുമെന്ന് മെറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. മേൽനോട്ടത്തിന് ഇനി പ്രത്യേകം ആളുകളെ ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.
പരസ്യ വരുമാനത്തിൽ ഇടിവ് നേരിട്ട കമ്പനി 2022-ൽ വാർഷിക വിൽപ്പനയിൽ ഇടിവ് നേരിട്ടു. സക്കർബർഗ് കമ്പനിയുടെ ശ്രദ്ധയും നിക്ഷേപവും വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യയിലേക്കും മെറ്റാവേർസിലേക്കും മാറ്റി, അത് അടുത്ത പ്രധാന കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
എന്നാൽ ജീവനക്കാർക്ക് കമ്പനിയോടുള്ള വിശ്വാസ്യത നഷ്ടപ്പെടുകയാണ്.