ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ബെഞ്ച്മാര്‍ക്ക് സൂചികകളെ മറികടന്ന പ്രകടനം 30% ഇക്വിറ്റി സ്‌ക്കീമുകളില്‍ നിന്ന് മാത്രം

മുംബൈ: മിക്ക മ്യൂച്വല്‍ ഫണ്ട് സ്‌ക്കീമുകളും അഞ്ച് വര്‍ഷത്തില്‍ അവയുടെ ബെഞ്ച്മാര്‍ക്കുകളെ മറികടക്കുന്നതില്‍ പരാജയപ്പെട്ടു. ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. 30% ഇക്വിറ്റി സ്‌കീമുകള്‍ മാത്രമാണ് ബെഞ്ച്മാര്‍ക്ക് സൂചികകളേക്കാള്‍ നേട്ടമുണ്ടാക്കിയത്. അതായത് 53 സ്‌ക്കീമുകള്‍.

മൊത്തം 175 സ്‌ക്കീമുകളാണ് വിപണിയിലുണ്ടായിരുന്നത്. സ്‌മോള്‍ ക്യാപ് സ്‌കീമുകള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ വിശ്വസനീയമായി മറികടന്നു. 13 ഓളം സ്‌മോള്‍ ക്യാപ് സ്‌കീമുകളാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ നേട്ടം കൊയ്തത്.

ഈ വിഭാഗത്തില്‍ 24 സ്‌കീമുകളാണുള്ളത്.എട്ട് ഇഎല്‍എസ്എസ് സ്‌കീമുകള്‍, ഫ്‌ലെക്‌സി ക്യാപ് സ്‌കീമുകള്‍, മിഡ് ക്യാപ് ഫണ്ട് സ്‌കീമുകള്‍ എന്നിവയ്ക്ക് അവരുടെ ബെഞ്ച്മാര്‍ക്ക് നേടാന്‍ കഴിഞ്ഞു. ഏഴ് ലാര്‍ജ്, മിഡ് ക്യാപ് സ്‌ക്കീമുകളും ബെഞ്ച്മാര്‍ക്കിനെ മറികടന്നിട്ടുണ്ട്.

അതേസമയം രണ്ട് ലാര്‍ജ് ക്യാപ് സ്‌കീമുകള്‍ക്ക് മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്. ഇക്വിറ്റി ഹൈബ്രിഡ് സ്‌ക്കീമുകളെ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബെഞ്ച് മാര്‍ക്ക് പ്രകടനങ്ങള്‍ നടത്തുന്ന സ്‌ക്കീമുകളാണ് സാധാരണയായി മ്യൂച്വല്‍ ഫണ്ട് ഉപദേഷ്ടാക്കളും നിക്ഷേപകരും നിക്ഷേപത്തിന് തെരഞ്ഞെടുക്കാറുള്ളത്.

X
Top