ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കേരളത്തിന് ഡിസംബർ വരെ കടം എടുക്കാവുന്നത് 3890 കോടിരൂപ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാൽ കേരളത്തിന് മൂന്നരമാസംകൊണ്ട് കടമെടുക്കേണ്ടിവന്നത് 11,500 കോടി. ഇനി ഡിസംബർവരെ എടുക്കാവുന്നത് 3890 കോടിരൂപയാണ്. ആറുമാസത്തേക്ക്‌ ആശ്രയിക്കാവുന്ന വായ്പ ഇതുമാത്രമാണെന്നത് സർക്കാരിനെ ആശങ്കയിലാഴ്ത്തുന്നു.

കേന്ദ്രം വായ്പ വെട്ടിക്കുറച്ചതോടെ ഈ ഡിസംബർവരെ കേരളത്തിന് വായ്പ എടുക്കാവുന്നത് 15,390 കോടിയാണ്. ഈ സാമ്പത്തികവർഷം എടുക്കാവുന്നത് 20,521 കോടിയും.
ചൊവ്വാഴ്ച 1500 കോടികൂടി കിട്ടും.

ഇതോടെ ഒരാഴ്ചയിലേറെയായി തുടരുന്ന ഓവർ ഡ്രാഫ്റ്റ് ഒഴിവാകും എന്ന പ്രതീക്ഷയിലാണ് സർക്കാർ. എന്നാലും കടമെടുക്കാൻ ഇനി അധികം ശേഷിക്കുന്നില്ലെന്നതാണ് സർക്കാർ നേരിടുന്ന പ്രശ്നം. ഓണത്തിന് ശമ്പളവും പെൻഷനും ഉൾപ്പെടെ ഏകദേശം 8000 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്.

ഒരു ക്ഷേമപെൻഷൻ നൽകാൻ 870 കോടി അനുവദിച്ചിരുന്നു. ഓണത്തിന് കുടിശ്ശികയിൽ രണ്ടുമാസത്തെ പെൻഷനെങ്കിലും നൽകേണ്ടിവരും.

കഴിഞ്ഞമാസങ്ങളിൽ ശമ്പളവിതരണത്തിന് തൊട്ടുമുമ്പ് സംസ്ഥാനത്തിന് കടമെടുക്കേണ്ടിവന്നിരുന്നു. ശമ്പളം, പെൻഷൻ വിതരണം തടസ്സപ്പെടാതിരിക്കാനാണ് ഇപ്പോൾ മുൻഗണനനൽകുന്നത്.

ശമ്പളപരിഷ്കരണം ഉൾപ്പെടെ നടപ്പാക്കിയതിനാൽ തുടക്കംമുതൽ ഈ സർക്കാരിന്റെ സാമ്പത്തികസ്ഥിതി താളംതെറ്റിയിരുന്നു. അന്ന് കോവിഡ് കാലത്ത് അഞ്ചുശതമാനംവരെ വായ്പയെടുക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. അതിപ്പോൾ മൂന്നു ശതമാനമാണ്.

ട്രഷറിയിൽ ഇപ്പോൾത്തന്നെ അഞ്ചുലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ മുൻകൂർ അനുമതിയില്ലാതെ മാറാനാവുന്നില്ല. ഈ പരിധി ഇനിയും താഴ്ത്തിയാൽ ഒട്ടേറെ മേഖലകളെ അത് ബാധിക്കും.

പ്രശ്നം രാഷ്ട്രീയമെന്ന് സർക്കാർ

ബജറ്റിൽ പലമേഖലകളിലും നികുതിവർധന പ്രഖ്യാപിച്ചെങ്കിലും ഈവർഷം മോശപ്പെട്ട സാമ്പത്തികസ്ഥിതിയാണ് നേരിടുന്നത്. കേന്ദ്രസർക്കാർ സംസ്ഥാനത്തെ ഞെരുക്കാൻ സാമ്പത്തികസ്ഥിതിയെ ആയുധമാക്കുന്നുവെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

സമാന സാഹചര്യമുള്ള സംസ്ഥാനങ്ങളുമായി ചേർന്ന് കേന്ദ്രത്തിനെതിരേ രാഷ്ട്രീയപ്രക്ഷോഭത്തിനാണ് നീക്കമെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

സംസ്ഥാന പുനഃസംഘടനയുടെ ഭാഗമായി ആന്ധ്രാപ്രദേശിനും വരൾച്ചനേരിടാൻ കർണാടകയ്ക്കും അടുത്തിടെ കേന്ദ്രം സഹായം നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പ്രത്യേകസഹായം നൽകാൻ കേന്ദ്രം തയ്യാറാകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

X
Top