കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

രാജ്യത്തെ ബിരുദധാരികളിൽ തൊഴിലെടുക്കുന്നവർ 42.6 ശതമാനം മാത്രം

ന്യൂഡല്‍ഹി: കഴിഞ്ഞവർഷത്തെ കണക്കുപ്രകാരം രാജ്യത്തെ ബിരുദധാരികളില്‍ തൊഴിലെടുക്കുന്നവർ 42.6 ശതമാനം മാത്രമെന്ന് നൈപുണിവികസനത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജൻസിയായ മെഴ്സർ-മെറ്റ്ലിന്റെ പഠനറിപ്പോർട്ട്.

2023-ല്‍ 44.3 ശതമാനമായിരുന്നു. രാജ്യത്തെ 31 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ 2700 കാംപസുകളിലായി 10 ലക്ഷം പേരില്‍നിന്നാണ് വിവരശേഖരണം നടത്തിയത്. സാങ്കേതികേതര മേഖലയിലെ നൈപുണിശേഷിയുടെ അഭാവമാണ് തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലെ കുറവിന് കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

സാങ്കേതികമേഖലയിലെ തൊഴില്‍ലഭ്യത മറ്റുമേഖലകളേക്കാള്‍ കൂടുതലാണ്. ഇന്ത്യാസ് ഗ്രാജ്വേറ്റ് സ്കില്‍ ഇൻഡക്സ്-2025 എന്നപേരില്‍ പുറത്തിറക്കിയ റിപ്പോർട്ടില്‍ ബിരുദധാരികളിലെ തൊഴില്‍ലഭ്യത ഏറ്റവുംകൂടുതല്‍ ഡല്‍ഹിയിലാണ്-53.4 ശതമാനം.

51.1 ശതമാനംവീതമുള്ള ഹിമാചല്‍പ്രദേശും പഞ്ചാബുമാണ് തൊട്ടുപുറകില്‍.സാങ്കേതികേതര മേഖലകളായ അനലിസ്റ്റ്, ഹ്യൂമൻ റിസോഴ്സസ്, ഡിജിറ്റല്‍ മാർക്കറ്റിങ് തുടങ്ങിയവയില്‍ ഇന്ത്യൻ ബിരുദധാരികളിലെ തൊഴില്‍പ്രാതിനിധ്യം 2024-ല്‍ 43.5 ശതമാനം ആണ്. 2023-ല്‍ 48.3 ശതമാനം ആയിരുന്നു.

സാങ്കേതിക മേഖലയില്‍ ഉയർന്നു
സാങ്കേതികമേഖലയിലെ തൊഴില്‍പ്രാതിനിധ്യം 2023-ല്‍ 41.3 ശതമാനമായിരുന്നത് 2024-ല്‍ 42 ശതമാനമായി ഉയർന്നു. നിർമിതബുദ്ധി, മെഷീൻ ലേണിങ് എന്നിവയില്‍ ബിരുദധാരികള്‍ കൂടുതല്‍ ശേഷികൈവരിച്ചതിനാല്‍ ഈമേഖലയില്‍ തൊഴില്‍പ്രാതിനിധ്യം 46.1 ശതമാനമായി ഉയർന്നു.

ഏറ്റവും കുറവ് തൊഴില്‍പ്രാതിനിധ്യം പ്രകടമാകുന്നത് ഡേറ്റാ സയന്റിസ്റ്റ്, ബാക്ക് എൻഡ് ഡിവലപ്പർ തസ്തികകളിലാണ്.39.8 ശതമാനംമാത്രം. സാങ്കേതികമേഖലയിലെ തൊഴില്‍ പ്രാതിനിധ്യത്തില്‍ ആദ്യ പത്തുസ്ഥാനങ്ങളില്‍ കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ല. സാങ്കേതികേതര മേഖലയില്‍ ആന്ധ്രാപ്രദേശ് ഏഴാംസ്ഥാനത്തുണ്ട്.

സോഫ്റ്റ് സ്കില്ലില്‍ 50-ന് മുകളില്‍
സോഫ്റ്റ് സ്കില്‍ മേഖലയില്‍ ബിരുദധാരികളിലെ തൊഴില്‍പ്രാതിനിധ്യം ഉയർന്നതോതിലാണ്.

കമ്യൂണിക്കേഷൻ-55.1 ശതമാനം, ക്രിട്ടിക്കല്‍ തിങ്കിങ്-54.6 ശതമാനം, നേതൃശേഷി-54.2 ശതമാനം എന്നിങ്ങനെയാണ് പ്രാതിനിധ്യം.

X
Top