പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

2024ലും ഉത്പാദനം ചുരുക്കാൻ ഒപെക്+; ആഗോള ക്രൂഡോയിൽ വിലയിൽ കുതിപ്പ്

റിയാദ്: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ക്രൂഡോയിൽ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയും റഷ്യയും മറ്റ് സഖ്യകക്ഷികളും ചേരുന്ന കൂട്ടായ്മയായ ഒപെക് പ്ലസ് (OPEC+), ഉത്പാദന വെ‌ട്ടിച്ചരുക്കൽ നടപടി അടുത്ത വർഷത്തേക്കുകൂടി ദീർഘിപ്പിച്ചേക്കാൻ സാധ്യത.

ഒരുപക്ഷേ ഇപ്പോൾ ചുരുക്കിയതിനേക്കാൾ കൂടുതൽ അളവിൽ വിതരണം നിയന്ത്രിച്ചേക്കാമെന്നും രാജ്യാന്തര കമ്മോഡിറ്റി വിപണിയുമായി ബന്ധപ്പെട്ട എട്ട് അനലിസ്റ്റുകൾ പ്രവചിച്ചു.

ആഗോള ഉത്പാദനത്തിൽ അഞ്ച് ശതമാനം കുറവുവരുത്തിയിട്ടും എണ്ണ സമ്പന്നമായ പശ്ചിമേഷ്യയിൽ ഇസ്രായേൽ പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലമുണ്ടായിട്ടും സെപ്റ്റംബറിൽ രേഖപ്പെടുത്തിയ ഉയർന്ന നിലവാരത്തിൽ നിന്നും 20 ശതമാനം ഇടിവാണ് ക്രൂഡോയിൽ വിലയിൽ ഇപ്പോൾ രേഖപ്പെടുത്തിയത്.

ഒപെക് ഇതര രാജ്യങ്ങളിൽ നിന്നുള്ള ഉത്പാദനം ഉയർന്നതും ലോകത്തെ പ്രധാന സമ്പദ്ഘടനകളുടെ വളർച്ചയെ സംബന്ധിച്ച ആശങ്കയുമാണ് ക്രൂഡോയിൽ വിപണിയെ പ്രതികൂലമായി സ്വാധീനിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ ഫ്യൂച്ചർസ് കോൺട്രാക്ടുകളിൽ രണ്ട് ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി.

X
Top