ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

‘സെര്‍ച്ച് ജിപിടി’ പ്രഖ്യാപിച്ച് ഓപ്പണ്‍ എഐ

ർഷങ്ങളായി ഗൂഗിളിന്റെ ആധിപത്യമേഖലയാണ് ‘വെബ് സെർച്ച്’. വിവിധ സെർച്ച് എഞ്ചിനുകൾ വേറെ ഉണ്ടായിരുന്നുവെങ്കിലും ഗൂഗിളിന് വെല്ലുവിളി സൃഷ്ടിക്കാൻ അവയ്ക്ക് ഇതുവരെ സാധിച്ചിരുന്നില്ല.

എന്നാൽ ഗൂഗിൾ സെർച്ചിന് വെല്ലുവിളി ആയേക്കുമെന്ന വിലയിരുത്തലുകളോടെ രംഗപ്രവേശം ചെയ്തിരിക്കുകയാണ് ഓപ്പൺ എഐയുടെ സെർച്ച് ജിപിടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണയോടെ പ്രവർത്തിക്കുന്ന സെർച്ച് എഞ്ചിനാണ് ഇത്.

ഇന്റർനെറ്റിൽ നിന്നുള്ള തത്സമയ വിവരങ്ങൾ എഐയുടെ സഹായത്തോടുകൂടിയുള്ള ക്രമീകരണങ്ങളോടെ ഉപഭോക്താവിന് ലഭിക്കും. വ്യാഴാഴ്ചയാണ് ഓപ്പൺ എഐ സെർച്ച് ജിപിടി അവതരിപ്പിച്ചത്.

ജൂണിലെ സ്റ്റാറ്റ് കൗണ്ടറിന്റെ കണക്കനുസരിച്ച് സെർച്ച് എഞ്ചിൻ വിപണിയിലെ 91.1 ശതമാനം വിഹിതവും ഗൂഗിളിനാണ്.

ഗൂഗിൾ മാത്രമല്ല ഓപ്പൺ എഐയിലെ പ്രധാന നിക്ഷേപകരായ മൈക്രോസോഫ്റ്റിന്റെ ബിങും ആമസോണും എൻവിഡിയയും പിന്തുണയ്ക്കുന്ന പെർപ്ലെക്സിറ്റി എന്ന എഐ സെർച്ച് ചാറ്റ്ബോട്ടും സെർച്ച് ജിപിടിയുടെ മുഖ്യ എതിരാളികളാവും.

അതിനിടെ ഓപ്പൺ എഐയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ ഓഹരി 3 ശതമാനം കുറഞ്ഞു.

നിലവിൽ പ്രോട്ടോ ടൈപ്പ് ഘട്ടത്തിലാണ് സെർച്ച് ജിപിടി. പരീക്ഷണാടിസ്ഥാനത്തിൽ ചെറിയ സംഘം ആളുകൾക്കും പബ്ലിഷർമാർക്കും ഇതിൽ ലോഗിൻ ചെയ്യാനും ഉപയോഗിക്കാനും അനുവാദം നൽകിയിട്ടുണ്ട്. സെർച്ച് ജിപിടിയിലെ ഫീച്ചറുകൾ ഭാവിയിൽ ചാറ്റ് ജിപിടിയിലും വന്നേക്കും.

തിരയുന്ന വിവരങ്ങൾ ലഭിക്കുന്ന ലിങ്കുകൾ നിർദേശിക്കുന്നതിലുപരി ഉപഭോക്താവിന്റെ ചോദ്യങ്ങൾക്ക് ഓരോ വെബ്സൈറ്റുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ചുള്ള സംഗ്രഹം നൽകാൻ സെർച്ച് ജിപിടിയ്ക്ക് സാധിക്കും.

ആദ്യം ചോദിച്ച ചോദ്യത്തിന് തുടർച്ചയെന്നോണം അധിക വിവരങ്ങൾ ചോദിക്കാനും ഇതിലാവും.
മാധ്യമസ്ഥാപനങ്ങൾക്ക് അവരുടെ ഉള്ളടക്കങ്ങൾ എങ്ങനെ സെർച്ചിൽ വരണമെന്ന് തീരുമാനിക്കാനുള്ള ടൂളുകളും കമ്പനി നൽകും.

വാർത്താ വെബ്സൈറ്റുകളുമായും സ്ഥാപനങ്ങളുമായും ലൈസൻസുമായി ബന്ധപ്പെട്ട കരാറുകളുണ്ടാക്കും.

അതേസമയം മൈക്രോസോഫ്റ്റിന്റെ ബിങ് സെർച്ച് എഞ്ചിൻ ഉൾപ്പടെ വിവിധ സെർച്ച് എഞ്ചിനുകൾ ഇതിനകം എഐ അധിഷ്ടിത ഫീച്ചറുകൾ സെർച്ചിൽ ഉൾപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ഗൂഗിളും എഐ അധിഷ്ടിത സമ്മറി സേവനം പ്രഖ്യാപിച്ചിട്ടുണ്ട്.

X
Top