സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന ഓപ്പണ്‍ എഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ (സിഇഒ) സാം ആള്‍ട്ട്മാന്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച മഹത്തരമായിരുന്നുവെന്ന് പറഞ്ഞ ആള്‍ട്ട്മാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സില്‍ (എഐ) പ്രധാനമന്ത്രി ആവേശഭരിതനാണെന്നും അറിയിച്ചു. ഇന്ത്യ ഡിജിറ്റല്‍ ബില്‍ പുറത്തിറക്കാനിരിക്കെയാണ് സന്ദര്‍ശനം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇന്ത്യ ഒരുങ്ങുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. സാം ആള്‍ട്ട്മാന്‍ ഇക്കാര്യത്തില്‍ തന്റെ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. നിയന്ത്രണങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിച്ചുവെന്ന് അറിയിച്ച ആള്‍ട്ട്മാന്‍ എഐയുടെ അവസരങ്ങള്‍ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയെന്നും പറഞ്ഞു.

”രാജ്യത്തിന് മുന്നിലുള്ള അവസരങ്ങള്‍, ദോഷങ്ങള്‍ സംഭവിക്കുന്നത് തടയല്‍, ആഗോള നിയന്ത്രണം തുടങ്ങിയവയെക്കുറിച്ച് സംസാരിച്ചു,” ഓപ്പണ്‍എഐ സിഇഒ പറഞ്ഞു. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി തരംഗമുയര്‍ത്തിയിരുന്നു. തുടര്‍ന്ന് ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള ഇന്റര്‍നെറ്റ് കമ്പനികള്‍ ഡീജനറേറ്റീവ് ചാറ്റ് ബോട്ടുകള്‍ അവതരിപ്പിച്ചു.

അതേസമയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സില്‍ നടക്കുന്ന ഗവേഷണങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്. എഐ മാനവരാശിയ്ക്ക് ദോഷം ചെയ്യുമെന്ന് കാമ്പയ്‌ന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു.

X
Top