ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സ്വന്തം സെർച്ച് എഞ്ചിൻ അവതരിപ്പിക്കാൻ ഓപ്പൺ എഐ

സാങ്കേതികവിദ്യാ രംഗത്ത് വലിയ ചലനമുണ്ടാക്കിക്കൊണ്ടായിരുന്നു ഓപ്പണ് എഐയുടെ ചാറ്റ് ജിപിടിയുടെ വരവ്. ചോദിക്കുന്ന ചോദ്യത്തിനുള്ള വിവരങ്ങള് ഏത് രൂപത്തിലും എത്ര ദൈര്ഘ്യത്തിലും വ്യക്തമായി എഴുതി നല്കാന് കഴിവുള്ള ചാറ്റ് ജിപിടി ഗൂഗിള് സെര്ച്ചിന് ഭീഷണിയാവുമെന്ന് അന്ന് തന്നെ പ്രവചിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ഓപ്പണ് എഐ സ്വന്തമായി ഒരു സെര്ച്ച് എഞ്ചിന് അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്ട്ടുകള്.

സോഷ്യല് മീഡിയാ പ്ലാറ്റ്ഫോമായ എക്സില് ഒരു അനലിസ്റ്റും ടിപ്സ്റ്ററുമായ ജിമ്മി ആപ്പിള്സ് ആണ് ഈ വിവരം പുറത്തുവിട്ടത്. എന്നാല് ഓപ്പണ് എഐ ഇത് സ്ഥിരീകരിച്ചിട്ടില്ല.

മെയ് 9 ന് ഓപ്പണ് എഐ ഒരു പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും പുതിയ ഉല്പന്നങ്ങള് പ്രഖ്യാപിക്കുമെന്നും ജിമ്മി പറയുന്നു. ഗൂഗിളിന്റെ ഐഒ കോണ്ഫറന്സ് നടക്കാനിരിക്കെയാണ് ഈ റിപ്പോര്ട്ടുകള് പുറത്തുവരുന്നത്.

ജനുവരിയില് ഓപ്പണ് എഐ ഒരു ഇവന്റ് മാനേജ് മെന്റ് ടീമിനെ നിയമിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും കഴിഞ്ഞ മാസം ഒരു ഇവന്റ് മാനേജറെ നിയമിച്ചുവെന്നും ജിമ്മി പറയുന്നു.

ഇത് ഓപ്പണ് എഐ സ്വന്തം പരിപാടികള് സംഘടിപ്പിക്കാന് ഒരുങ്ങുന്നതിന്റെ സൂചനയായി ജിമ്മി വിലയിരുത്തുന്നു. ജൂണില് സംഘടിപ്പിക്കുന്ന മറ്റൊരു പരിപാടിയില് പുതിയ എഐ മോഡല് അവതരിപ്പിക്കാനിടയുണ്ടെന്നും ജിമ്മി പറഞ്ഞു.

ഏപ്രില് 24 മുതല് 50 ല് ഏറെ പുതിയ സബ്ഡൊമൈനുകള് ഓപ്പണ് എഐ നിര്മിച്ചിട്ടുണ്ട്. അഭ്യൂഹങ്ങള് ശരിയെങ്കില് മേയ് 14ന് ഗൂഗിളിന്റെ സമ്മേളനം നടക്കുന്നതിന് മുമ്പായി ഗൂഗിള് സെര്ച്ചിന് പകരം ഓപ്പണ് എഐ സ്വന്തം സെര്ച്ച് എഞ്ചിന് അവതരിപ്പിച്ചേക്കുമെന്നും ജിമ്മി പറയുന്നു.

ഭാഗികമായി ബിങ് സെര്ച്ച് എഞ്ചിന്റെ പിന്ബലത്തില് ഗൂഗിള് സെര്ച്ചിന് പകരം വെക്കാനാവുന്ന വെബ് സെര്ച്ച് ഉല്പന്നം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള് ഓപ്പണ് എഐയില് നടക്കുന്നുണ്ടെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു.

സെര്ച്ചില് എഐ ഫീച്ചറുകള് ഉള്പ്പെടുത്തുന്നതിനൊപ്പം വിവരങ്ങള് കണ്ടെത്തുന്നതിനും മറ്റുമായി കൂടുതല് മെച്ചപ്പെട്ട മാര്ഗങ്ങള് അവതരിപ്പിക്കാനും കമ്പനിക്ക് താല്പര്യമുണ്ടെന്ന് സാം ഓള്ട്ട്മാന് മുമ്പ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

എന്തായാലും സെര്ച്ച് എഞ്ചിന് രംഗത്തേക്കുള്ള ഓപ്പണ് എഐയുടെ കടന്നുവരവ് ഈ രംഗത്ത് സുപ്രധാനമായ മാറ്റങ്ങള്ക്കിടയാക്കിയേക്കുമെന്നാണ് കരുതുന്നത്.

X
Top