2035-ഓടെ ​രാ​ജ്യ​ത്തെ വൈ​ദ്യു​തിയുടെ ഭൂരിഭാഗവും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾക്കായി ഉപയോഗപ്പെടുത്തേണ്ടി വന്നേക്കുംആരോഗ്യ ഇൻഷുറൻസ്: നിരക്ക് മാറ്റം ശിപാർശ ചെയ്ത് മന്ത്രിതല സമിതിഏതാനും ആഢംബര വസ്തുക്കളുടെ ജിഎസ്ടി നിരക്ക് വർധിപ്പിക്കാൻ തീരുമാനംവാഹനങ്ങള്‍ക്കുള്ള സിഎൻജിയുടെ വില ആറ് രൂപ വരെ വർധിച്ചേക്കുംഇനിയും നിങ്ങൾ ഫിനാൻഷ്യൽ പ്ലാനിങ് തുടങ്ങിയില്ലേ?

ഓപ്പൺ എഐ സഹസ്ഥാപകൻ ഇല്യ സുറ്റ്സ്കീവർ പുതിയ കമ്പനി ആരംഭിച്ചു

പ്പൺ എഐ സഹസ്ഥാപകനും മുൻ ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്കീപിവർ പുതിയ എഐ കമ്പനി സ്ഥാപിച്ചു. സേഫ് സൂപ്പര്ഇന്റലിജന്സ് ഐഎന്സി (എസ്എസ്ഐ) എന്നാണ് സ്ഥാപനത്തിന് പേര്.

സുറ്റ്കീസൂവര് ഓപ്പണ് എഐ വിട്ടതിന് പിന്നാലെയാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.

മുന് ആപ്പിള് എഐ മേധാവി ഡാനിയേല് ഗ്രോസ്, മുന് ഓപ്പണ് എഐ എഞ്ചിനീയര് ഡാനിയേല് ലെവി എന്നിവരുമായി ചേര്ന്നാണ് എസ്എസ്ഐയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.

സുരക്ഷിതവും ശക്തവുമായ എഐ സംവിധാനം വികസിപ്പിക്കുകയാണ് ലക്ഷ്യം. കഴിവുകള്ക്കൊപ്പം സുരക്ഷയ്ക്കും കമ്പനി പ്രാധാന്യം നല്കും.

സുരക്ഷിതമായ സൂപ്പര് ഇന്റലിജന്സിലാണ് തങ്ങളുടെ ശ്രദ്ധയെന്നും ലക്ഷ്യമെന്നും അതായിരിക്കും തങ്ങളുടെ ഏക ഉല്പന്നമെന്നും ഇല്യ സുറ്റ്കീന്വര് എക്സില് പങ്കുവെച്ച പോസ്റ്റില് പറഞ്ഞു.

സുരക്ഷയേക്കാള് ലാഭം കിട്ടുന്ന ഉല്പന്നങ്ങള്ക്ക് പ്രാധാന്യം നല്കുന്നു എന്നാണ് ചാറ്റ് ജിപിടി നിര്മാതാക്കളായ ഓപ്പണ് എഐ നേരിടുന്ന ഏറ്റവും വലിയ വിമര്ശനം.

ഇല്യ സുറ്റ്കീക്വര് ഓപ്പണ് എഐയില് ഉണ്ടായിരുന്ന സമയത്ത് എഐ മോഡലുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഡയറക്ടര്മാര്ക്കിടയില് തര്ക്കങ്ങള് നിലനിന്നിരുന്നു എന്ന് റിപ്പോര്ട്ടുകളുണ്ട്.

സുറ്റ്കീതരവര് കമ്പനി വിടുന്നതിലേക്ക് നയിച്ചതും ഈ സംഭവ വികാസങ്ങളാണെന്നാണ് കരുതുന്നത്.

സുരക്ഷയെ മുന്നിര്ത്തിക്കൊണ്ട് അത്യാധുനിക എഐ സാങ്കേതിക വിദ്യ ഒരുക്കുക എന്നതില് പ്രതിജ്ഞാബദ്ധരാണ് തങ്ങള് എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് എസ്എസ്ഐയുടെ തുടക്കം.

ഒരു ലക്ഷ്യം, ഒരു ഉല്പന്നം എന്നതിലുടെ സുറ്റ്കീെരവര് വ്യക്തമാക്കുന്നത് അതാണ്.

സുരക്ഷിതമായ സൂപ്പര് ഇന്റലിജന്സ് നിര്മിക്കാനുള്ള ദൗത്യത്തിലായതിനാല് നിലവില് വാണിജ്യാടിസ്ഥാനത്തില് ഉപയോഗിക്കാനാവുന്ന എഐ ഉല്പന്നങ്ങളില് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഓപ്പണ് എഐ, മൈക്രോസോഫ്റ്റ്, ഗൂഗിള് ഉള്പ്പടെയുള്ള കമ്പനികളില് നിന്ന് കാര്യമായ സമ്മര്ദ്ദം എസ്എസ്ഐയ്ക്ക് നേരിടേണ്ടി വരില്ല.

ഓപ്പണ് എഐയുടെ തുടക്കം മുതല് ഇന്ന് കാണുന്ന എഐ ഭീമനായി മാറുന്നത് വരെയുള്ള കാലഘട്ടത്തിലെ തന്റെ അനുഭവ പരിചയം സുറ്റ്കീ മവറിന് സ്വന്തം സ്ഥാപനത്തില് പ്രയോചനപ്പെടുത്താനായേക്കും.

ഓപ്പണ് ഐയില് നിന്നുള്ള ഇല്യ സുറ്റ്കീക്വറിന്റെ വിടവാങ്ങലിന് വലിയ മാധ്യമശ്രദ്ധ ലഭിച്ചിരുന്നു. കഴിഞ്ഞവര്ഷം നവംബറില് സാം ഓള്ട്ട്മാനെ ഓപ്പണ് എഐയില് നിന്ന് പുറത്താക്കിയ ബോര്ഡ് അംഗങ്ങളില് ഒരാളായിരുന്നു ഇല്യ സുറ്റ്സ്കീവര്.

ആ തീരുമാനം അന്ന് ഓള്ട്ട്മാനെ അറിയിക്കാന് ചുമതലപ്പെടുത്തിയതും സുറ്റ്സ്കീവറിനെ ആയിരുന്നു. ഓള്ട്ട്മാനെ പുറത്താക്കാനുള്ള തീരുമാനത്തില് പങ്കാളിയായതില് ഖേദമുണ്ടെന്ന് അദ്ദേഹം പിന്നീട് പറയുകയും ചെയ്തു.

പിന്നീട് ഓള്ട്ട്മാന് കമ്പനിയില് തിരിച്ചെത്തിയപ്പോള് സുറ്റ്സ്കീവര് ഉള്പ്പടെ പഴയ ബോര്ഡ് അംഗങ്ങളെയെല്ലാം പുറത്താക്കി.

ഓപ്പണ് എഐ വികസിപ്പിക്കുന്ന എഐ മോഡലുകളുടെയും എഐ പ്രൊജക്ടുകളുടെയും സുരക്ഷ വിലയിരുത്താനും നിയന്ത്രിക്കാനും വേണ്ടി ശാസ്ത്രീയമായ പരിഹാരമാര്ഗങ്ങള് വികസിപ്പിക്കുന്നതിനും അതിനുള്ള ഗവേഷണങ്ങള് നടത്തുന്നതിനുമായി രൂപം നല്കിയ കമ്പനിയിലെ ‘സൂപ്പര് അലൈന്മെന്റ്’ വിഭാഗം പ്രവര്ത്തിച്ചിരുന്നത് ഇല്യ സുറ്റ്സ്കീവറിന്റെയും ജാന് ലെയ്കിന്റെയും നേതൃത്വത്തിലായിരുന്നു.

സുറ്റ്കീ മവറിന് പിന്നാലെ ജാന് ലെയ്ക്കും കമ്പനി വിട്ടിരുന്നു. ഇദ്ദേഹം മറ്റൊരു എഐ സ്ഥാപനമായ ആന്ത്രോപിക്കിൽ ചേരുമെന്നാണ് വിവരം.

X
Top