2035-ഓടെ ​രാ​ജ്യ​ത്തെ വൈ​ദ്യു​തിയുടെ ഭൂരിഭാഗവും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾക്കായി ഉപയോഗപ്പെടുത്തേണ്ടി വന്നേക്കുംആരോഗ്യ ഇൻഷുറൻസ്: നിരക്ക് മാറ്റം ശിപാർശ ചെയ്ത് മന്ത്രിതല സമിതിഏതാനും ആഢംബര വസ്തുക്കളുടെ ജിഎസ്ടി നിരക്ക് വർധിപ്പിക്കാൻ തീരുമാനംവാഹനങ്ങള്‍ക്കുള്ള സിഎൻജിയുടെ വില ആറ് രൂപ വരെ വർധിച്ചേക്കുംഇനിയും നിങ്ങൾ ഫിനാൻഷ്യൽ പ്ലാനിങ് തുടങ്ങിയില്ലേ?

ഓപ്പൺ എഐ സഹസ്ഥാപകൻ ജോൺ ഷൂൾമാൻ ആന്ത്രോപിക്കിലേക്ക്

പ്പൺ എഐയുടെ നേതൃനിരയിലുണ്ടായിരുന്നവർ ഒന്നൊന്നായി കമ്പനി വിടുകയാണ്. തങ്ങൾ തുടക്കമിട്ട സ്ഥാപനം ലോകത്തെ സ്വാധീനമുള്ള കമ്പനികളിലൊന്നായി മാറിയിട്ടും എന്തിനാണ് ഇവരെല്ലാം കമ്പനി വിടുന്നത് ? ആ ചോദ്യത്തിന് ഇനിയും ഉത്തരമില്ല. ഇപ്പോഴിതാ ഓപ്പൺ എഐ സഹസ്ഥാപകനായ ജോൺ ഷുൾമാനും ഓപ്പൺ എഐ വിട്ടിരിക്കുന്നു.

തിങ്കളാഴ്ചയാണ് ജോൺ ഷുൾമാൻ ഓപ്പൺ എഐ വിടുകയാണെന്ന് അറിയിച്ച് എക്സിൽ പോസ്റ്റ് പങ്കുവെച്ചത്. ഇദ്ദേഹം ഓപ്പൺ എഐയുടെ എതിരാളിയായ ആന്ത്രോപിക്ക് എന്ന എഐ സ്ഥാപനത്തിലേക്കാണ് പോവുന്നത്.

എഐ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാങ്കേതിക ജോലികളിലേക്ക് മടങ്ങാൻ സാധിക്കുന്ന ഒരിടത്ത് കരിയറിൽ പുതിയ അധ്യായം ആരംഭിക്കാനുമുള്ള ആഗ്രഹത്തെ തുടർന്നാണ് ഈ തീരുമാനത്തിലെത്തിയതെന്ന് ഷുൾമാൻ പറഞ്ഞു.

തൊട്ടുപിന്നാലെ ചൊവ്വാഴ്ച ഓപ്പൺ എഐ പ്രസിഡന്റും സഹസ്ഥാപകനുമായ ഗ്രെഗ് ബ്രോക്ക്മാൻ ദീർഘകാല അവധിയെടുക്കുകയാണെന്ന് പ്രഖ്യാപിച്ചു. എങ്കിലും ഈ വർഷം അവസാനം വരെ വിശ്രമത്തിനായി അവധിയെടുക്കാനാണ് ബ്രോക്ക്മാൻ തീരുമാനം.

ഒമ്പത് വർഷം മുമ്പ് ഓപ്പൺ എഐ സ്ഥാപിച്ചതിന് ശേഷം ആദ്യമായി വിശ്രമിക്കാനുള്ള സമയം. ദൗത്യം ഇനിയും പൂർത്തിയായിട്ടില്ല, സുരക്ഷിതമായ എജിഐ (ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ്) ഞങ്ങൾക്ക് ഇനി നിർമിക്കാനുണ്ട്.’ ബ്രോക്ക്മാൻ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

മേയിൽ ഓപ്പൺ എഐ വിട്ട സഹസ്ഥാപകൻ ഇല്യ സുറ്റസ്കീവർ, ജാൻ ലെയ്ക് എന്നിവരെ പോലെ ഓപ്പൺ എഐയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയല്ല ഷൂൾമാൻ കമ്പനി വിടുന്നത് എന്നത് ശ്രദ്ധേ യമാണ്.

ഓപ്പൺ എഐയുടെ പ്രവർത്തനങ്ങളിലെ സുരക്ഷ വിലയിരുത്തുന്നതിനായി രൂപീകരിച്ച സൂപ്പർ അലൈൻമെന്റ് ടീം നേതൃത്വത്തിലുള്ളവരായിരുന്നു ഇല്യ സുറ്റ്സ്കീവറും ജാൻ ലെയ്ക്കും ഇരുവരും കമ്പനി വിട്ടതിന് പിന്നാലെ ഓൾട്ട്മാൻ സൂപ്പർ അലൈൻമെന്റ് ടീം പിരിച്ചുവിട്ടിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ ഓപ്പൺ എഐ മേധാവിയായിരുന്ന സാം ഓൾട്ട്മാനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച കമ്പനിയിൽ നിന്ന് രാജിവെച്ച വ്യക്തിയാണ് ഗ്രെഗ് ബ്രോക്ക്മാൻ.

പിന്നീട് ദിവസങ്ങൾക്ക് ശേഷം, ഓൾട്ട്മാൻ തിരികെ എത്തിയതിനൊപ്പം ഗ്രെഗ് ബ്രോക്ക്മാനും ഓപ്പൺ എഐ തിരികെയെത്തി.

X
Top