ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

300 മില്യണ്‍ ഡോളര്‍ നിക്ഷേപം ആകര്‍ഷിച്ച് ഓപ്പണ്‍എഐ

വാഷിങ്ടണ്‍: ചാറ്റ്ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍എഐ 29 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയത്തില്‍ 300 മില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിച്ചു. ടൈഗര്‍ ഗ്ലോബല്‍, സെക്കോയ ക്യാപിറ്റല്‍, ആന്‍ഡ്രീസെന്‍ ഹൊറോവിറ്റ്‌സ്, ത്രൈവ്, കെ 2 ഗ്ലോബല്‍ എന്നിവയുള്‍പ്പെടെയുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളാണ് നിക്ഷേപകര്‍. മൈക്രോസോഫ്റ്റ് നേരത്തെ 10 ബില്യണ്‍ ഡോളര്‍ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു.

ഇതോടെ മൈക്രോസോഫ്റ്റിന്റെ മൊത്തം നിക്ഷേപം 13 ബില്യണ്‍ ഡോളറായി. മനുഷ്യരെ വെല്ലുന്ന ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്ന ചാറ്റ് ജിപിടി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലാണ് തരംഗമായത്. ഓണ്‍ലൈന്‍ ഡാറ്റയുടെ വിശാലമായ പൂളുകള്‍ ഉപയോഗിച്ചാണ് ഈ ചാറ്റ് ബോട്ടിന്റെ പ്രവര്‍ത്തനം.

സാം ആള്‍ട്ട്മാന്‍,എലോണ്‍മസ്‌ക്ക്, ഇല്യ സ്‌റ്റെസ്‌കവരുള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് 2015 ലാണ് ഓപ്പണ്‍ എഐ സ്ഥാപിക്കുന്നത്.
2018 ല്‍ മസ്‌ക് സംരംഭം ഉപേക്ഷിച്ചതിനുശേഷം, ആള്‍ട്ട്മാന്‍ ഓപ്പണ്‍എഐയെ ലാഭേച്ഛയില്ലാത്ത കമ്പനിയായി പുനര്‍നിര്‍മ്മിച്ചു. പിന്നീട് മൈക്രോസോഫ്റ്റുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ കമ്പനിയിലേയ്ക്ക് നിക്ഷേപം ഒഴുക്കി.

X
Top