OPPO Reno12 Pro Manish Malhotra ലിമിറ്റഡ് എഡിഷൻ 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവ സഹിതം 36,999 ഇന്ത്യൻ രൂപയ്ക്ക് ലഭ്യമാണ്
ലിമിറ്റഡ് എഡിഷൻ മുൻകൂർ ബുക്കിങ് ഇന്ന് ആരംഭിക്കുന്നു; ആദ്യ വിൽപ്പന ഒക്ടോബർ 3-ന്
ഈ ലിമിറ്റഡ് എഡിഷനിൽ Manish Malhotra ഡിസൈൻ ചെയ്ത പുതുപുത്തൻ ദീപാവലി സുവർണ്ണനിറമുള്ള OPPO Reno12 Pro 5G, പ്രത്യേകം തയ്യാറാക്കിയ ഒരു ബോക്സ്, പ്രത്യേക വാൾപേപ്പറുകൾ എന്നിവയുണ്ടായിരിക്കും
ഈ ഉത്സവകാലത്ത്, ഒപ്പോ ഇന്ത്യ, ഭാരതത്തിൻ്റെ ഊർജ്ജസ്വലമായ സംസ്കാരവും പാരമ്പര്യവും ആഘോഷിക്കാൻ പറ്റിയ സ്മാർട്ട്‌ഫോണായ ഒപ്പോ OPPO Reno12 Pro 5G Manish Malhotra ലിമിറ്റഡ് എഡിഷൻ അവതരിപ്പിക്കുന്നു. മനീഷ് മൽഹോത്രയുടെ പ്രശസ്തമായ ആഗോള ശേഖരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ പ്രത്യേക പതിപ്പ്, സങ്കീർണ്ണമായ സ്വർണ്ണ ചിത്രത്തുന്നലുകളിലൂടെയും മനോഹരമായ കറുത്ത പശ്ചാത്തലത്തിൽ തീർത്ത പൂക്കളുടെ അലങ്കാരത്തുന്നലുകളിലൂടെയും ഭാരതത്തിൻ്റെ ഡിസൈൻ പാരമ്പര്യത്തിൻ്റെ സമൃദ്ധിയെ പ്രതിഫലിപ്പിക്കുന്നു.
മൽഹോത്രയുടെ തനത് മോട്ടിഫുകൾക്കൊപ്പം ഒപ്പോയുടെ നൂതനമായ മെറ്റീരിയൽ
ഡിസൈനുകളും കൂടിച്ചേരുമ്പോൾ, ഭാരതത്തിൻ്റെ ഉത്സവകാല ആവേശത്തിൽ
ആഡംബരവും കരകൗശലവും ഒരുമിച്ച് വന്നുചേരുന്നു.
ഈ സ്‌മാർട്ട്‌ഫോണിൻ്റെ ബോഡി ഗ്രാഫിക്‌സ് ഭാരതത്തിൻ്റെ സമ്പന്നമായ കലാ
പാരമ്പര്യങ്ങളിൽ നിന്നും, പ്രത്യേകിച്ച് മുഗൾ കലയുടെ പുഷ്പ രൂപങ്ങളും രാജസ്ഥാൻ,
ഉത്തർപ്രദേശ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള സങ്കീർണ്ണമായ അലങ്കാരത്തുന്നൽ
വിദ്യകളിൽ നിന്നും കൈക്കൊണ്ടവയാണ്. കറുപ്പും സ്വർണ്ണ നിറവും ചേർന്ന,
സർദോസി, പാഴ്‌സി ഗാര എംബ്രോയ്ഡറി എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട
രൂപങ്ങൾ ഭാരതീയ ഉത്സവാഘോഷങ്ങളിലെ പ്രധാന ഘടകങ്ങളായ ചാരുത, സങ്കീർണ്ണത, സമൃദ്ധി എന്നിവ ഉൾക്കൊള്ളുന്നു കറുപ്പ് കാലാതീതമായ സൗന്ദര്യത്തെയും വൈവിദ്ധ്യത്തെയും പ്രതിനിധീകരിക്കുമ്പോൾ, ആഡംബരത്തെയും മഹത്വത്തെയും പ്രതീകപ്പെടുത്തുന്ന സ്വർണ്ണനിറം ഭാരതീയമായ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഐശ്വര്യവും ആഘോഷവും ഉണർത്തുന്നു.
ഈ സംയോജനം ഒപ്പോ റെനോ 12 പ്രോ 5ജി -യുടെ കാഴ്ചയ്ക്കുള്ള താത്പര്യം
വർദ്ധിപ്പിക്കുക മാത്രമല്ല, പരമ്പരാഗത ഇന്ത്യൻ വസ്ത്രധാരണത്തിൻ്റെ രാജകീയത
പ്രതിഫലിപ്പിക്കുന്നതിനാൽ ഇതിനെ ഉത്സവ സീസണിലെ മികച്ച കൂട്ടാളിയാക്കുകയും
ചെയ്യുന്നു.
Savio D’Souza, Head of Product Communications at OPPO India, പറയുന്നു, “സൗന്ദര്യശാസ്ത്രത്തോട് പ്രവർത്തനക്ഷമത സമന്വയിപ്പിക്കുന്ന OPPO Reno12 Pro 5G
Manish Malhotra ലിമിറ്റഡ് എഡിഷൻ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.
ഈ സഹകരണം വഴി മനീഷ് മൽഹോത്രയുടെ കരവിരുതിനെ ഒപ്പോ-യുടെ
നൂതന സാങ്കേതികവിദ്യയുമായി ലയിപ്പിച്ച് സ്റ്റൈലിഷും അവിസ്മരണീയവും
ഞങ്ങൾ ലക്ഷ്യം വയ്ക്കുന്ന ഉപഭോക്താക്കളിൽ അനുരണനങ്ങൾ സൃഷ്ടിക്കുന്നതുമായ ഒരു ഉൽപ്പന്നം വിതരണം ചെയ്യുന്നു. Manish Malhotra ലിമിറ്റഡ് എഡിഷൻ റെനോ 12 പ്രോ 5ജി സൃഷ്ടിക്കാനായി, ഒപ്പോ അതിൻ്റെ മെറ്റീരിയൽ സയൻസിലുള്ള അത്യാധുനിക സാങ്കേതിക വിദ്യയെ സങ്കീർണ്ണമായ കലാചാതുരിയാൽ സംയോജിപ്പിച്ചിരിക്കുന്നു. സുവർണ്ണ നൂൽകൊണ്ടുള്ള ചിത്രത്തുന്നലും കറുപ്പ് പശ്ചാത്തലവും തമ്മിൽ കൃത്യമായ
കോണ്ട്രാസ്റ്റ് സൃഷ്ടിച്ചെടുക്കാൻ ഒപ്പോ ഉയർന്ന കൃത്യതയുള്ള ഹീറ്റ് ട്രീറ്റ്മെൻ്റ്
രീതിയായ അഡ്വാൻസ്ഡ് ഡബിൾ എച്ചിംഗും ഇനാമലിങ്ങും ഉപയോഗിച്ചു. ഈ പ്രക്രിയ
ഊർജ്ജസ്വലമായ നിറങ്ങളും സൂക്ഷ്മമായ വിശദാംശങ്ങളും പൂക്കളുടെ രൂപങ്ങൾ
പ്രദർശിപ്പിക്കുന്ന മിനുസമാർന്ന കുറ്റമറ്റ പ്രതലവും രൂപപ്പെടുത്തുന്നു.
സങ്കീർണ്ണമായ ഘടനയുള്ള ഈ ഇനാമലിങ്ങ് പ്രക്രിയ -ഇത് സങ്കീർണ്ണവും വളരെ
വിലയേറിയതുമായ സാങ്കേതികതയാണ്- ഡിസൈനിൻ്റെ ലൈനുകൾ തുടർച്ചയായും
തടസ്സമില്ലാതെയും നിലനിൽക്കുമെന്ന് ഉറപ്പാക്കുന്നു. സ്‌ക്രീൻ മെറ്റീരിയലിലുള്ള
ക്രമീകരണങ്ങൾ, ഇങ്ക് വിസ്കോസിറ്റി, സ്‌ക്രീൻ പ്രിൻ്റിംഗ് മാനദണ്ഡങ്ങൾ എന്നിവ
ഉൾപ്പെടെ ഒന്നിലധികം തലങ്ങളിൽ മെച്ചപ്പെടുത്തലുകളോടെയാണ് ഇത്
സാദ്ധ്യമാകുന്നത്.
“ഞാൻ എപ്പോഴും പാരമ്പര്യവും സമൃദ്ധിയും സംയോജിപ്പിക്കാൻ ശ്രമിക്കുന്നു, ഒപ്പോ
ഇന്ത്യയുമായുള്ള ഈ സഹകരണം ആ കാഴ്ചപ്പാടിനെ മികച്ച രീതിയിൽ പകർത്തുന്നു.
ഒപ്പോ റെനോ 12 പ്രോ ലിമിറ്റഡ് എഡിഷൻ മികച്ച കരവിരുതിനൊപ്പം സങ്കീർണ്ണമായ
വിശദാംശങ്ങളോടുള്ള എൻ്റെ അഭിനിവേശത്തെ ലയിപ്പിച്ചുകൊണ്ട്
നിങ്ങൾക്കുമുന്നിലെത്തുന്നു. സൗന്ദര്യവും ചാരുതയും ആഘോഷവും സമന്വയിപ്പിച്ച്,
ആഡംബരപൂർണ്ണമായ രൂപകൽപ്പനയോടെ എത്തുന്ന ഈ ഫോൺ ഉത്സവകാലത്തെ
ഏറ്റവും മികച്ച കൂട്ടാളിയാണ്. ഞങ്ങളൊരുമിച്ച് മനോഹരമായി കാണപ്പെടുന്നതും
കൈവശം വയ്ക്കാനും കൂട്ടുകാരെ കാണിക്കാനും ആഡംബരപൂർണ്ണമായി തോന്നുന്ന ഒന്ന് സൃഷ്ടിച്ചു,” ഈ സഹകരണത്തെക്കുറിച്ചുള്ള തൻ്റെ ആവേശം പങ്കുവെച്ചുകൊണ്ട്
Manish Malhotra പറഞ്ഞു.
Manish Malhotra Edition സാമാന്യ മാനദണ്ഡമുള്ള ഒരു ഡിസൈനിനപ്പുറം പോകുന്നു;
ഒരു റെനോ ബാക്കിൻ്റെ ആറ് തലത്തിലുള്ള പതിവ് നിർമ്മാണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് എട്ട് തലത്തിലുള്ള പ്രക്രിയകൾ ഉപയോഗിക്കുന്നു –
ഇതിൽ യുവി ടെക്‌സ്‌ചറിംഗ്, കൗണ്ടർപോയിൻ്റ് സ്‌ക്രീൻ പ്രിൻ്റിംഗ്, സ്റ്റീരിയോ
ചേർത്ത ഗ്ലാസ്സ് എന്നിവയ്‌ക്കൊപ്പം രണ്ട് ലെയർ പ്ലേറ്റിംഗ് (ഒന്ന് സ്വർണ്ണത്തിനും മറ്റൊന്ന് കറുപ്പിനും) ഉൾപ്പെടുന്നു. വിശദാംശങ്ങളിലുള്ള ഈ സൂക്ഷ്മമായ ശ്രദ്ധ, ഡിസൈനിന് ഔന്നത്യം നൽകുകയും, ഒപ്പോ റെനോ 12 പ്രോ 5ജി-യെ ആഡംബരവും കരകൗശലവും ഉൾക്കൊണ്ട് ഉത്സവകാലം സ്റ്റൈലിൽ ആഘോഷിക്കുവാനുള്ള ഒരു വിശിഷ്ട നിർമ്മിതിയായി മാറ്റുകയും ചെയ്യുന്നു.
റെനോ 12 പ്രോ ലിമിറ്റഡ് എഡിഷൻ, 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവ സഹിതം 36,999 ഇന്ത്യൻ രൂപയ്ക്ക് ഒപ്പോ ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട്, പ്രധാന ചില്ലറവിൽപ്പന ശാലകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. OPPO Reno Pro 5G Manish Malhotra ലിമിറ്റഡ്
എഡിഷൻ മുൻകൂർ ബുക്കിങ് ഇന്ന് ആരംഭിക്കുന്നു; ആദ്യ വിൽപ്പന
ഒക്ടോബർ 3-ന്.
ഓഫറുകൾ:
ഉപഭോക്താക്കൾക്ക് ഫ്ലിപ്കാർട്ട്, ഒപ്പോ ഇ-സ്റ്റോർ, പ്രധാന ചില്ലറവിൽപ്പന ശാലകൾ എന്നിവിടങ്ങളിൽ നിന്ന് പ്രമുഖ കാർഡുകളായ എസ്ബിഐ കാർഡ് (ക്രെഡിറ്റ് & ഡെബിറ്റ്), എച്ച്.ഡി.എഫ്.സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്,
ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, ആർ.ബി.എൽ ബാങ്ക്, എ.യു സ്മാൾ ഫൈനാൻസ്, ബാങ്ക് ഓഫ് ബറോഡ കാർഡ്സ്, ഡി.ബി.എസ് എന്നിവ വഴി 10% വരെ തൽക്ഷണ ക്യാഷ്ബാക്ക് കരസ്ഥമാക്കാം.
ഇതിനു പുറമേ ഉപഭോക്താക്കൾക്ക് അധിക ചെലവില്ലാത്ത മൂന്നു മുതൽ ആറുമാസക്കാലം വരെയുള്ള അയവുള്ള ഇ.എം.ഐ കളായും കുറഞ്ഞ ചെലവിലുള്ള ഇ.എം.ഐ കളായി 9, 12, 18 മാസങ്ങളിലുള്ള തവണകളായും അടയ്ക്കുന്ന സൗകര്യം
ഉപയോഗപ്പെടുത്താം.
Customers can also avail of Zero Down Payment schemes for up to 12 months from
leading financiers പ്രമുഖ ഫൈനാൻസിയർമാരിൽ നിന്ന് ഉപഭോക്താക്കൾക്ക് സീറോ ഡൗൺ പെയ്മെൻ്റ് വഴി 12 മാസക്കാലം വരെയുള്ള പദ്ധതികൾ ഉപയോഗപ്പെടുത്താം.
ഈ ഉത്സവക്കാലത്ത്, ഉപഭോക്താക്കൾക്കായി ഒപ്പോ അവതരിപ്പിക്കുന്നു, “മൈ ഒപ്പോ എക്സ്ക്ലൂസീവ് 10 ലക്ഷം രൂപയ്ക്കുള്ള റാഫിൾ” ഇത് 2024 ഒക്ടോബർ 1 മുതൽ നവംബർ 7
വരെയായിരിക്കും. മൈ ഒപ്പോ ആപ്പിൽ എൻറോൾ ചെയ്യുന്നതു വഴി പങ്കെടുക്കുന്നവർക്ക് പത്തുലക്ഷം രൂപയുടെ ക്യാഷ് പ്രൈസ്, ഒപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പ്, ഒപ്പോ പാഡ്, എന്നിവയുൾപ്പടെ മറ്റനേകം സമ്മാനങ്ങളും ലഭിക്കുന്നു.