ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

10,475 കോടി രൂപയുടെ സ്മാർട്ട് മീറ്റർ പദ്ധതി കേരളം ഉപേക്ഷിച്ചു

കൊച്ചി: ഇടതുസംഘടനകളുടെയും സിപിഎം. കേന്ദ്രനേതൃത്വത്തിന്റെയും സമ്മർദഫലമായി വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതി കേരളം ഉപേക്ഷിച്ചു. ഇതോടെ 10,475 കോടി രൂപയുടെ കേന്ദ്രപദ്ധതി സംസ്ഥാനത്തിന് നഷ്ടമാവും.

സ്മാർട്ട് മീറ്റർ പദ്ധതിക്കുള്ള 8206 കോടി രൂപയ്ക്കു പുറമേ വൈദ്യുതി വിതരണനഷ്ടം കുറയ്ക്കുന്നതിനുള്ള 2269 കോടിയുടെ പദ്ധതിയുമുൾപ്പെടെയാണിത്. തിരിച്ചടയ്ക്കേണ്ടതില്ലാത്ത 2000 കോടി രൂപയിലേറെ കേന്ദ്ര ഗ്രാൻറും കിട്ടുമായിരുന്നു.

സ്വകാര്യവത്കരണത്തിലേക്കുള്ള ചവിട്ടുപടിയാണെന്നാരോപിച്ച് സ്മാർട്ട് മീറ്ററിനെ ഇടതുസംഘടനകൾ എതിർത്തിരുന്നു. പിന്നാലെ, സി.പി.എം. കേന്ദ്രനേതൃത്വവും നിലപാടെടുത്തതോടെയാണ് സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച് കേന്ദ്ര ഊർജമന്ത്രാലയത്തിന് കേരളം ഉടൻ കത്തുനൽകും. മാതൃഭുമിയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ, വൈദ്യുതിവിതരണ നഷ്ടംകുറയ്ക്കൽ എന്നിവ സംയോജിപ്പിച്ചാണ് കേന്ദ്രസർക്കാരിന്റെ റിവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്‌കീം (ആർ.ഡി.എസ്.എസ്.). രാജ്യത്താകെ ഇത് നടപ്പാക്കാൻ 3,03,758 കോടിയാണ് വകയിരുത്തിയത്. 2025-26 സാമ്പത്തിക വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നതാണ് നിഷ്‌കർഷ.

പദ്ധതി തുടങ്ങുന്നത് 2019ൽ

കെ.എസ്.ഇ.ബി. 2019-ലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം കേശവദാസപുരത്ത് നടപ്പാക്കാനായി ടെൻഡർ വിളിച്ചു. എന്നാൽ, കമ്പനി രേഖപ്പെടുത്തിയ തുക കൂടുതലായതിനാൽ ഉപേക്ഷിച്ചു.

പിന്നീട് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് 10,475 കോടി രൂപയുടെ പദ്ധതി കേന്ദ്ര ഊർജമന്ത്രാലയത്തിന് സമർപ്പിച്ചത്. 2022 മാർച്ച് 24-ന് കേന്ദ്ര അംഗീകാരം ലഭിച്ചു. മുൻകൂർ ഗ്രാൻറായി 67 കോടിയും അനുവദിച്ചു.

സ്മാർട്ട് മീറ്റർ ‘ടോട്ടക്സ്’ മാതൃകയിൽ മാത്രമേ നടപ്പാക്കാവൂവെന്ന് ഊർജമന്ത്രാലയം 2022 ഡിസംബർ 15-ന് സംസ്ഥാനങ്ങളെ അറിയിച്ചു. പദ്ധതിനിർവഹണത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന കമ്പനി 27 മാസംകൊണ്ട് പ്രവൃത്തി പൂർത്തീകരിക്കണം.

തുടർന്ന് 93 മാസം മീറ്ററുകൾ പ്രവർത്തനക്ഷമമാക്കി പരിപാലിച്ചതിനുശേഷമേ കെ.എസ്.ഇ.ബി.ക്ക് കൈമാറൂവെന്നാണ് ടോട്ടക്സ് മാതൃക.

ഇടതുസംഘടനകളുടെ എതിർപ്പ്

ഇടതുസംഘടനകൾ പ്രധാനമായും എതിർക്കുന്നത് ഈ ‘ടോട്ടക്സ്’ മാതൃകയെയാണ്. മീറ്റർ സ്ഥാപിക്കുന്ന കമ്പനി അവർക്കുള്ള തുക എടുത്തതിനുശേഷം മാത്രമേ കെ.എസ്.ഇ.ബി.ക്ക് തുക നൽകുള്ളൂവെന്നും ഉപഭോക്താവിൽനിന്നും മീറ്റർ ഒന്നിന് 100-130 രൂപ നിരക്കിൽ മാസം വാടക ഈടാക്കുമെന്നും അവർ ആരോപിക്കുന്നു.

സിഡാക്കിനെ ഉപയോഗിച്ച് പൊതുമേഖലയിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കണമെന്നാണ് അവർ പറയുന്നത്. എന്നാൽ, വൈദ്യുതിവിതരണ കമ്പനി അറിയാതെ ഉപഭോക്താവിൽനിന്നും ലഭിക്കുന്ന തുക മീറ്റർ സ്ഥാപിക്കുന്ന കമ്പനിക്ക് നൽകാനാവില്ലെന്ന് പദ്ധതിരേഖയിലുണ്ട്.

ഉപഭോക്താവിൽനിന്ന്‌ വാടക ഈടാക്കണമെങ്കിൽ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതിയും ആവശ്യമാണ്.

വിതരണനഷ്ടം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ കേരളം ടെൻഡർ ചെയ്തെങ്കിലും ഒന്നാംഘട്ടത്തിൽ 36 ലക്ഷം സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനായുള്ള ടെൻഡർ നടപടി ഇടതുസംഘടനകളുടെ എതിർപ്പുമൂലം വൈകി.

സമയപരിധിയിൽ പുരോഗതി കൈവരിക്കാൻ കഴിയാത്തതിനാൽ മുൻകൂറായി ലഭിച്ച 67 കോടി രൂപയുടെ ഗ്രാൻറിൽ ഭൂരിഭാഗവും തിരിച്ചുനൽകേണ്ടിവന്നു.

കേരളത്തിന്റെ കടമെടുപ്പിനെ ബാധിച്ചേക്കും

വൈദ്യുതിമേഖലയിലെ പരിഷ്‌കരണത്തിനായി കേരളത്തിന് 4263 കോടി രൂപയുടെ അധികവായ്പയ്ക്ക് ജൂണിൽ കേന്ദ്രാനുമതി ലഭിച്ചിരുന്നു. കഴിഞ്ഞവർഷത്തെ ബോർഡിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയായിരുന്നു ഇത്.

നടപ്പുസാമ്പത്തികവർഷത്തിൽ അധികം കടമെടുക്കാനും കഴിയുമെന്ന് ധനമന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ, സ്മാർട്ട് മീറ്ററിൽ നിന്നും വിതരണരംഗത്തെ നഷ്ടം കുറയ്ക്കൽ പദ്ധതികളിൽനിന്നും പിന്നാക്കം പോയാൽ കടമെടുപ്പുപരിധി വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്.

X
Top