
മുംബൈ: ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രാദേശികമായി നിർമ്മിക്കുന്നതിനായി ഡിസോ ഇന്നൊവേറ്റീവുമായി സഹകരിച്ച് ഒപ്റ്റിമസ് ഇലക്‌ട്രോണിക്‌സ് (ഒഇഎൽ). ഒപ്റ്റിമസ് ഇൻഫ്രാകോമിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ഒഇഎൽ.
റിയൽമിയുടെ ടെക്‌ലൈഫ് ഇക്കോസിസ്റ്റത്തിന് കീഴിലുള്ള ആദ്യത്തെ ബ്രാൻഡാണ് ഡിസോ. സഹകരണത്തിന് കീഴിൽ ഉത്തർപ്രദേശിലെ നോയിഡയിലുള്ള ഒപ്റ്റിമസ് ഇലക്‌ട്രോണിക്‌സിന്റെ നിർമ്മാണ കേന്ദ്രങ്ങളിൽ നിന്ന് ഡിസോ അതിന്റെ ഉൽപ്പന്നങ്ങൾ നിർമ്മിക്കും. ഇവിടെ കമ്പനി അതിന്റെ ഇന്ത്യൻ ഉപഭോക്താക്കൾക്കായി സ്മാർട്ട് വാച്ചുകളുടെയും ഓഡിയോ വെയറബിളുകളുടെയും ഒരു ശ്രേണി നിർമ്മിക്കും.
ഒപ്റ്റിമസ് ഗ്രൂപ്പിന്റെ മുൻനിര കമ്പനിയാണ് ഒപ്റ്റിമസ് ഇൻഫ്രാകോം. ഇത് പ്രശസ്ത ബ്രാൻഡുകളുടെ മൊബൈൽ ഹാൻഡ്സെറ്റുകളുടെ വിതരണത്തിൽ ഏർപ്പെട്ടിരിക്കുന്നു. ചൊവ്വാഴ്ച ഒപ്റ്റിമസ് ഇൻഫ്രാകോമിന്റെ ഓഹരികൾ 0.92 ശതമാനം ഇടിഞ്ഞ് 236.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.