സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

സമ്പന്നപ്പട്ടികയില്‍ ബില്‍ ഗേറ്റ്‌സിനെ മറികടന്ന് ലാറി എല്ലിസന്‍

റാക്കിളിന്റെ സഹസ്ഥാപകന്‍ ലാറി എല്ലിസന്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്സിനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നനായി.

ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ പട്ടികയിലാണ് 78-കാരന്‍ ലാറി എല്ലിസന്‍ നാലാമതെത്തിയത്.

ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോടുള്ള താല്‍പര്യം വര്‍ധിച്ചതോടെ ഒറാക്കിള്‍ ഓഹരിമൂല്യം ക്രമാനുഗതമായി ഉയരുന്ന സാഹചര്യമാണ് എല്ലിസനെ സമ്പന്നപ്പട്ടികയില്‍ നാലാം സ്ഥാനക്കാരനാക്കിയത്.

ജൂണ്‍ 12 തിങ്കളാഴ്ച വ്യാപാരം ക്ലോസ് ചെയ്തപ്പോള്‍ ഒറാക്കിള്‍ ഓഹരിമൂല്യം 116.50 ഡോളറായിരുന്നു. 2023 സാമ്പത്തികവര്‍ഷത്തില്‍ ഒറാക്കിള്‍ വരുമാനമായി നേടിയത് 50 ബില്യന്‍ ഡോളറാണ്. കമ്പനിയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ബിസിനസും ക്ലൗഡ് സര്‍വീസുമാണ് വരുമാനവളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചത്.

ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി സമീപകാലത്ത് വലിയ രീതിയില്‍ ചര്‍ച്ചയായതോടെ എഐ ഓഹരികള്‍ക്ക് വലിയൊരു സ്വീകാര്യത ഉയര്‍ന്നുവന്നു. ഇത് ഒറാക്കിളിന്റെ ഓഹരികള്‍ക്കും ഉത്തേജനമായി. ഒറാക്കിളിന്റെ Gen2 ക്ലൗഡാണ് ഒന്നാം നമ്പര്‍ ചോയ്‌സായി നില്‍നില്‍ക്കുന്നത്.

എഐ തരംഗം പല ടെക് ഓഹരികള്‍ക്കും മുന്നേറാനുള്ള അവസരമാണ് സൃഷ്ടിച്ചത്. ബ്ലൂംബെര്‍ഗിന്റെ റാങ്കിംഗ് പ്രകാരം ചൊവ്വാഴ്ച (ജൂണ്‍ 13) രാവിലെ എല്ലിസന്റെ മൊത്തം ആസ്തി 130 ബില്യന്‍ ഡോളറാണ്.

129 ബില്യന്‍ ഡോളറാണ് ഗേറ്റ്‌സിന്റെ ആസ്തിമൂല്യം. 117 ബില്യന്‍ ഡോളര്‍ ആസ്തിമൂല്യമാണ് വാറന്‍ ബഫറ്റിനുള്ളത്. 150 ബില്യന്‍ ഡോളറിന്റെ മൂല്യമാണ് ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിന്റേത്. ഇതിനേക്കാള്‍ 20 ബില്യന്‍ ഡോളറിന്റെ കുറവാണ് എല്ലിസനുള്ളത്.

ടെസ്ലയുടെ ഏറ്റവും വലിയ വ്യക്തിഗത ഷെയര്‍ഹോള്‍ഡര്‍മാരില്‍ ഒരാളാണ് എല്ലിസന്‍. കമ്പനിയില്‍ 11 ബില്യണ്‍ ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. 2014-ല്‍ ഒറാക്കിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് എല്ലിസന്‍ സ്ഥാനമൊഴിഞ്ഞെങ്കിലും ചെയര്‍മാന്‍, ചീഫ് ടെക്‌നോളജി ഓഫീസര്‍ പദവിയില്‍ തുടരുന്നുണ്ട്.

ഒറാക്കിള്‍ ഓഹരികള്‍ അദ്ദേഹത്തിന്റെ സമ്പത്തിന്റെ 75 ശതമാനം വരും. ഒറാക്കിളില്‍ 42.9 ശതമാനം ഓഹരികളാണ് എല്ലിസനുള്ളത്.

ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഫ്റ്റ്വെയര്‍ ദാതാക്കളില്‍ ഒന്നാണ് ഒറാക്കിള്‍. ഡാറ്റാബേസ് ടെക്‌നോളജിയില്‍ ഇന്ന് ലോകത്തിലെ തന്നെ പേരെടുത്ത സോഫ്റ്റ്‌വെയര്‍ കമ്പനി കൂടിയാണ് ഒറാക്കിള്‍.

ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനമലങ്കരിക്കുന്നത് എലോണ്‍ മസ്‌ക്കാണ്. 225 ബില്യന്‍ ഡോളറിന്റെ ആസ്തിമൂല്യമാണ് മസ്‌ക്കിനുള്ളത്. രണ്ടാം സ്ഥാനം ബെര്‍നാര്‍ഡ് ആര്‍നള്‍ട്ടിനാണ്.

മൂന്നാം സ്ഥാനം ജെഫ് ബെസോസിനും നാലാം സ്ഥാനം എല്ലിസനും, അഞ്ചാം സ്ഥാനം ബില്‍ ഗേറ്റ്‌സിനുമാണുള്ളത്.

ആറാം സ്ഥാനം വാറന്‍ ബഫറ്റ്, ഏഴാം സ്ഥാനം സ്റ്റീവ് ബാല്‍മര്‍ എന്നിങ്ങനെ പോകുന്ന പട്ടികയിലെ സ്ഥാനങ്ങള്‍.

X
Top