ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഉയർന്ന പെൻഷൻ: ഓപ്‌ഷൻ നൽകാൻ ഉത്തരവായി

ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് യഥാർഥ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീംകോടതിവിധി നടപ്പാക്കുന്നത് സംബന്ധിച്ച് ഇപിഎഫ്ഒയുടെ പ്രധാന ഉത്തരവ് തിങ്കളാഴ്ചയിറങ്ങി.

ഉയർന്ന പെൻഷനുവേണ്ടി ഓപ്ഷൻ നൽകാൻ ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും സുപ്രീംകോടതി അനുവദിച്ച സമയപരിധി അവസാനിക്കുന്നതിന് പത്തുദിവസം മുൻപാണ് ഇ.പി.എഫ്.ഒ. ഉത്തരവിറക്കിയത്.

2014 സെപ്റ്റംബർ ഒന്നിനുശേഷം വിരമിച്ചവരും അന്ന് സർവീസിലുണ്ടായി ഇപ്പോഴും തുടരുന്നവരുമായ അംഗങ്ങൾക്ക് ഓപ്ഷൻ നൽകാനുള്ള ഉത്തരവാണ് ഇ.പി.എഫ്.ഒ. ഇറക്കിയത്. നവംബർ നാലിന്റെ സുപ്രീംകോടതിവിധിയുടെ ആനുകൂല്യം ലഭിക്കുന്ന മറ്റ് വിഭാഗങ്ങളെ സംബന്ധിച്ച ഉത്തരവുകൾ ഡിസംബർ 29-നും ജനുവരി 25-നുമായി ഇറങ്ങിയിരുന്നു.

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സ്കീമിലേക്ക് ശമ്പളത്തിന് ആനുപാതികമായ വിഹിതം അടയ്ക്കുന്നവരും ഭേദഗതിക്ക് മുൻപുള്ള പഴയ പെൻഷൻ സ്കീം പ്രകാരം ഓപ്ഷൻ നൽകാത്തവരുമായ ജീവനക്കാരാണ് ഇനി ഓപ്ഷൻ നൽകേണ്ടത്.

യഥാർഥ ശമ്പളത്തിന് ആനുപാതികമായ തുക ശമ്പളത്തിൽനിന്ന് പെൻഷൻ ഫണ്ടിലേക്ക് വകമാറ്റിക്കൊള്ളാൻ ജീവനക്കാരും സ്ഥാപനങ്ങളും സംയുക്തമായി നൽകുന്ന സമ്മതപത്രമാണ് ഓപ്ഷൻ.

2014 സെപ്റ്റംബർ ഒന്നിനുമുൻപ്, പഴയ പദ്ധതിപ്രകാരം ഉയർന്ന പെൻഷനുവേണ്ടി ഓപ്ഷൻ നൽകുകയും മേൽപ്പറഞ്ഞ തീയതിയിലോ അതിനുശേഷമോ സർവീസിലുണ്ടാവുകയും ചെയ്തവർക്ക് ഇനി അപേക്ഷിക്കാനാവില്ല. (ഇവർക്ക് മേൽപ്പറഞ്ഞ തീയതിക്ക് ശേഷവും ഉയർന്ന വിഹിതമടയ്ക്കാനുള്ള ഓപ്ഷൻ നൽകാൻ അന്ന് ഒരുവർഷം സമയം നൽകിയിരുന്നു.)

ഓപ്ഷൻ നൽകേണ്ടവിധം

  1. ബന്ധപ്പെട്ട റീജണൽ പി.എഫ്. ഓഫീസിലെ കമ്മിഷണർ പറയുന്നപ്രകാരമുള്ള ഫോമിലും രീതിയിലുമാണ് ഓപ്ഷൻ നൽകേണ്ടത്.
  2. പി.എഫിൽനിന്ന് പെൻഷൻഫണ്ടിലേക്ക് തുക വകമാറ്റുകയോ പുനർനിക്ഷേപം നടത്തുകയോ വേണമെങ്കിൽ ജീവനക്കാരുടെ സമ്മതം സംയുക്ത ഓപ്ഷൻഫോമിൽ വാങ്ങിയിരിക്കണം.
  3. എക്സംപ്റ്റഡ് ട്രസ്റ്റിൽനിന്ന് ഇ.പി.എഫ്.ഒ.യുടെ പെൻഷൻ ഫണ്ടിലേക്ക് തുകമാറ്റുമ്പോൾ ട്രസ്റ്റിയുടെ സമ്മതം വ്യക്തമാക്കണം. നിശ്ചിതസമയപരിധിക്കകം വിഹിതവും പലിശയും നിക്ഷേപിക്കാമെന്ന ഉറപ്പാണ് നൽകേണ്ടത്.
  4. എങ്ങനെ നിക്ഷേപിക്കണമെന്നതും തുക കണക്കാക്കുന്നതും തുടർന്നുള്ള ഉത്തരവുകളിൽ ഇ.പി.എഫ്.ഒ. വ്യക്തമാക്കും.
  5. ശമ്പളത്തിന് ആനുപാതികമായ തുക പെൻഷൻഫണ്ടിലേക്ക് തൊഴിലുടമ അടയ്ക്കുന്നതിന്റെ തെളിവ് സംയുക്ത ഓപ്ഷനിൽ നൽകണം.
  6. ജോയന്റ് ഓപ്ഷൻ ഫോമിൽ പറഞ്ഞിരിക്കുന്ന സമയപരിധിക്കകം ലഭിക്കുന്ന അപേക്ഷകൾ റീജണൽ പി.എഫ്. കമ്മിഷണർമാർ പരിശോധിക്കും.
  7. പി.എഫ്. കമ്മിഷണർമാർക്ക് അപേക്ഷകൾ കൈകാര്യം ചെയ്യാൻ വെബ്‌സൈറ്റിൽ വൈകാതെ സംവിധാനമൊരുക്കും.

X
Top