ഭവന വില്‍പ്പനയില്‍ ഏഴ് ശതമാനം ഇടിവ്വിദേശനാണ്യ കരുതല്‍ ശേഖരം തുടര്‍ച്ചയായി ഇടിയുന്നുആഭ്യന്തര വിമാനയാത്രാ രംഗത്ത് വന്‍ കുതിപ്പ്മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നു

അവയവമാറ്റം: സ്വന്തം ബ്രാന്‍ഡില്‍ മരുന്നുമായി പൊതുമേഖല സ്ഥാപനമായ KSDP

തൃശ്ശൂര്: അവയവമാറ്റം നടത്തിയവര്ക്ക് ആജീവനാന്തം കഴിക്കേണ്ട മരുന്നുകള് ഉള്പ്പെടെ വിപണിയിലിറക്കാനൊരുങ്ങി പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്ഡ് ഫാര്മസ്യൂട്ടിക്കല്സ് (കെഎസ്ഡിപി).

അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്ക്ക് തുടര്ചികിത്സാ ചെലവ് കുറയ്ക്കാന് ഇതു സഹായിക്കും.

2020ലാണ് മരുന്നു നിര്മാണത്തിന് കേന്ദ്ര ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തിന്റെ അനുമതി ലഭിച്ചത്. വൃക്ക, കരള് തുടങ്ങിയ അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്ക്കുള്ള പ്രതിരോധ മരുന്നുകളായ മൈക്കോഫിനലേറ്റ്, അസാതയോപ്രിന് എന്നിവയാണ് ആദ്യഘട്ടത്തില് വിപണിയിലെത്തിക്കുന്നത്.

നിലവില് വിപണിയില് ലഭിക്കുന്ന മരുന്നിനെക്കാള് വലിയ വിലക്കുറവിലായിരിക്കും കെ.എസ്.ഡി.പി. ഈ മരുന്നുകള് നല്കുക.

2014 മുതല് വെബ്സൈറ്റില് രജിസ്റ്റര് ചെയ്തവരുള്പ്പെടെ 3,115 പേരാണ് നിലവില് അവയവങ്ങള്ക്കായി കാത്തിരിക്കുന്നത്.

അപകടത്തില്പ്പെട്ടവര്ക്കുള്പ്പെടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചശേഷം ബന്ധുക്കളുടെ സമ്മതത്തോടെയുള്ള അവയവദാനവും കേരള സ്റ്റേറ്റ് ഓര്ഗന് ആന്ഡ് ടിഷ്യൂ ട്രാന്സ്പ്ളാന്റ് ഓര്ഗനൈസേഷന് (കെ-സോട്ടോ) വഴിയുമാണ് സംസ്ഥാനത്ത് അവയവദാനം നടക്കുന്നത്.

മൃതസഞ്ജീവനിയിലൂടെ മസ്തിഷ്ക മരണാനന്തര അവയവദാനമാണ് നടത്തിയിരുന്നതെങ്കില് ജീവിച്ചിരിക്കുന്നവരുടെ അവയവമാറ്റവും സോട്ടോയിലൂടെ കഴിയും.

X
Top