Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഒടിടി പ്ലാറ്റ്ഫോമുകളിലെ നിയന്ത്രണം: കേന്ദ്രത്തിന് സമയം നീട്ടിനല്‍കി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്ഹി: ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്ക നിയന്ത്രണം സംബന്ധിച്ച് നിയമങ്ങള് രൂപവത്കരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് അറിയിക്കാന് ഡല്ഹി ഹൈക്കോടതി കേന്ദ്രസര്ക്കാരിന് സമയം നീട്ടിനല്കി.

മാര്ച്ച് ആറിനാണ് ഹൈക്കോടതി ഐ.ടി. മന്ത്രാലയത്തോട് ഇതുസംബന്ധിച്ച് നടപടിയെടുക്കാന് ആവശ്യപ്പെട്ടത്.

ഇക്കാര്യത്തില് മന്ത്രാലയം ഒരു റിപ്പോര്ട്ടും സമര്പ്പിച്ചിട്ടില്ലെന്ന് ഏപ്രില് 12ന് ജസ്റ്റിസ് സ്വര്ണ കാന്ത ശര്മയുടെ സിംഗിള്ബെഞ്ച് ചൂണ്ടിക്കാട്ടി.

മന്ത്രാലയത്തിനുവേണ്ടി നോട്ടീസ് സ്വീകരിക്കാന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകയായ മോണിക്ക അറോറയോട് ആവശ്യപ്പെട്ടു.

പ്രായപൂര്ത്തിയാകാത്ത കുട്ടികളുള്പ്പെടെ ഉപയോഗിക്കുന്ന ഒ.ടി.ടി. പ്ലാറ്റ്ഫോമുകളില് അശ്ലീലഭാഷയടക്കം പ്രയോഗിക്കുന്നത് ഗൗരവമായി കാണണം.

സാമൂഹികമാധ്യമങ്ങളിലും ഒടിടി പ്ലാറ്റ്ഫോമുകളിലും ഉള്ളടക്കനിയന്ത്രണത്തിനുള്ള നിയമങ്ങളും മാര്ഗനിര്ദേശങ്ങളും രൂപപ്പെടുത്തുന്നതിന് അടിയന്തരശ്രദ്ധ ആവശ്യമാണെന്ന് ഹൈക്കോടതി പറഞ്ഞു. കേസില് 25ന് അടുത്ത വാദം കേള്ക്കും.

X
Top