ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അതിർത്തി രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷം കോടിയുടെ എഫ്ഡിഐ നിർദ്ദേശങ്ങളിൽ പകുതിയും ക്ലിയർ ചെയ്തതായി റിപ്പോർട്ട്

ന്യൂ ഡൽഹി : ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്ന് 2020 ഏപ്രിൽ മുതൽ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) നിർദ്ദേശങ്ങൾ സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും അതിൽ പകുതി അപേക്ഷകളും ഇതുവരെ ക്ലിയർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ട് .

2020 ഏപ്രിലിൽ, കൊവിഡ്-19 പാൻഡെമിക്കിനെത്തുടർന്ന് ആഭ്യന്തര സ്ഥാപനങ്ങളുടെ അവസരോചിതമായ ഏറ്റെടുക്കലുകൾ തടയുന്നതിന് ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള വിദേശ നിക്ഷേപങ്ങൾക്ക് കേന്ദ്രം മുൻകൂർ അനുമതി നിർബന്ധമാക്കിയ ഒരു പത്രക്കുറിപ്പ് സർക്കാർ പുറത്തിറക്കി.

ചൈന, ബംഗ്ലാദേശ്, പാകിസ്ഥാൻ, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, അഫ്ഗാനിസ്ഥാൻ എന്നിവയാണ് ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ.

സെക്യൂരിറ്റി ഏജൻസികളുടെയും ചില മന്ത്രാലയങ്ങളുടെയും പക്കൽ തീർപ്പാക്കാത്ത നിർദേശങ്ങളുണ്ട്. പിൻവലിച്ച നിർദ്ദേശങ്ങളുടെ എണ്ണം “വളരെ വലുതാണ്”, ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഈ നിർദേശങ്ങൾ പരിശോധിക്കാൻ സർക്കാർ ഇടക്കാല സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഈ എഫ്ഡിഐ നിർദ്ദേശങ്ങൾ വന്ന പ്രധാന മേഖലകളിൽ ഹെവി മെഷിനറി, ഓട്ടോമൊബൈൽ, ഓട്ടോ ഘടകങ്ങൾ എന്നിവയുടെ നിർമ്മാണം ഉൾപ്പെടുന്നു.

ഇതിൽ ഭൂരിഭാഗം അപേക്ഷകളും ചൈനയിൽ നിന്നാണ് വന്നത്. കൂടാതെ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും ചില അപേക്ഷകൾ സമർപ്പിച്ചിരുന്നു. 2000 ഏപ്രിൽ മുതൽ 2023 സെപ്തംബർ വരെയുള്ള കാലയളവിൽ ചൈനയിൽ നിന്ന് ഇന്ത്യക്ക് 2.5 ബില്യൺ യുഎസ് ഡോളർ എഫ്ഡിഐ ഇക്വിറ്റി ലഭിച്ചു.

ഇക്കാലയളവിൽ ഇന്ത്യക്ക് ബംഗ്ലാദേശിൽ നിന്ന് 0.08 മില്യൺ ഡോളറും നേപ്പാളിൽ നിന്ന് 4.51 മില്യൺ ഡോളറും മ്യാൻമറിൽ നിന്ന് 9 മില്യൺ ഡോളറും അഫ്ഗാനിസ്ഥാനിൽ നിന്ന് 2.57 മില്യൺ ഡോളറും നിക്ഷേപം ലഭിച്ചു.

ലണ്ടനിൽ ഒപ്പുവച്ച ഷെയർഹോൾഡർ കരാർ, ഷെയർ പർച്ചേസ്, ഷെയർ സബ്‌സ്‌ക്രിപ്‌ഷൻ കരാർ പ്രകാരം ഇന്ത്യൻ ജെവി പ്രവർത്തനങ്ങളിൽ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് 35 ശതമാനം ഓഹരിയുണ്ടാകും.

X
Top