ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

രാജ്യാന്തര യാത്രകളില്‍ കുതിച്ചുച്ചാട്ടം; ഇന്ത്യയുടെ രാജ്യാന്തര ടൂറിസം വിപണി ഈ വര്‍ഷം 1520 കോടി ഡോളറിലെത്തും

ബെംഗളൂരു: കൊവിഡിന് ശേഷം വിദേശ യാത്രകള്‍ അതിവേഗത്തിൽ കുതിക്കുന്നുവെന്ന് റിപ്പോർട്ട്. ഈ വളര്‍ച്ചാ വേഗം 2032 വരെ കാണുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ രാജ്യാന്തര ടൂറിസം വിപണി ഈ വര്‍ഷം 1520 കോടി ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്.

2032 ഓടെ 11.4 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് നെറ്റ് വര്‍ക്ക് ഓഫ് ഇന്ത്യന്‍ എംഐസിഇ ഏജന്റ്‌സ് (എന്‍ഐഎംഎ) ചെയര്‍മാന്‍ ഗജേഷ് ഗിര്‍ധര്‍ പറഞ്ഞു.

ഫിക്കിയുമായി സഹകരിച്ച് നംഗിയ ആഡ്രേഴ്‌സണ്‍ എല്‍എല്‍പി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യാന്തര യാത്രകള്‍ 2024 ഓടെ 42 ബില്യണ്‍ ഡോളര്‍ കടക്കും. ചൈനയ്ക്ക് പിന്നില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയിരിക്കുന്നു. മാത്രമല്ല രാജ്യാന്തര ടൂറിസത്തില്‍ മികച്ച 20 രാജ്യങ്ങളില്‍ ഇന്ത്യ ഇടം പിടിച്ചു കഴിഞ്ഞു.

ജനപ്രിയമായ കൂടുതല്‍ സ്ഥലങ്ങളിലേക്ക് യാത്രാ സൗകര്യങ്ങളടക്കം വര്‍ധിപ്പിക്കാനും വിദേശ ക്രൂസ് കപ്പലുകളെ ഇന്ത്യന്‍ തീരങ്ങളിലേക്ക് ആകര്‍ഷിച്ചും രാജ്യാന്തര ടൂറിസത്തെ കൂടുതല്‍ ശ്രദ്ധേയമാക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

2019 ല്‍ രാജ്യാന്തര യാത്രകള്‍ക്ക് 2290 കോടിഡോളര്‍ ചെലവഴിച്ചപ്പോള്‍ 2021 ല്‍ ഇന്ത്യക്കാര്‍ ഏകദേശം 1260 കോടി ഡോളറാണ് വിദേശ യാത്രകള്‍ക്കായി ചെലവഴിച്ചത്. ലിംഗഭേദമന്യേ കൂടുതല്‍ ചെറുപ്പക്കാരരായിരിക്കും ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍.

2031 ആകുമ്പോഴേക്കും ഏകദേശം 50 ദശലക്ഷം ഇന്ത്യക്കാര്‍ വിദേശയാത്ര നടത്തും. നിലവില്‍ ഓരോ വര്‍ഷവും 3.6 ദശലക്ഷം ഇന്ത്യക്കാര്‍ വിദേശ യാത്ര ചെയ്യുന്നത്. ഒരു വ്യക്തിക്ക് ശരാശരി 876 ഡോളര്‍ സന്ദര്‍ശന ചെലവ് കണക്കാക്കുന്നു.

എന്നാല്‍ യുഎന്‍ഡബ്ല്യുടിഒയുടെ ദ ഇന്ത്യന്‍ ഔട്ട്ബൗണ്ട് ട്രാവല്‍ മാര്‍ക്കറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഏകദേശം 700 ഡോളര്‍ ചെലവഴിക്കുന്ന അമേരിക്കക്കാരും ഏകദേശം 500 ചെലവഴിക്കുന്ന ബ്രിട്ടീഷുകാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു യാത്രക്ക് ഇന്ത്യന്‍ സഞ്ചാരി ശരാശരി 1,200 ഡോളർ ചെലവഴിക്കുന്നുണ്ട്.

ഇന്ത്യയുടെ ലക്ഷ്വറി ട്രാവല്‍ മാര്‍ക്കറ്റ് 2015 നും 2025 നും ഇടയില്‍ 12.8 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് നേടുമെന്നാണ് അനുമാനം. 25 മുന്‍നിര സമ്പദ് വ്യവസ്ഥകളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്.

മൊത്തത്തിലുള്ള യാത്രകളേക്കാള്‍ വളരെ വേഗത്തിലാണ് ആഡംബര യാത്രകള്‍ വളരുന്നു. 7.5 ശതമാനത്തിന്റെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

X
Top