മുംബൈ: മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) 19 ലക്ഷം പിഎസിഎല്‍ നിക്ഷേപകര്‍ക്ക് 17,000 രൂപ വരെയുള്ള ക്ലെയ്മുകള്‍ തിരിച്ചുനല്‍കി. 920 കോടി രൂപയാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്.
പിഎസിഎല്‍ ലിമിറ്റഡ് കാര്‍ഷിക, റിയല്‍ എസ്റ്റേറ്റ് ബിസിനസുകളുടെ പേരില്‍ 60,000 കോടി രൂപ സമാഹരിച്ചതായി സെബി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിരമിച്ച ജസ്റ്റിസ് ആര്‍എം ലോധയുടെ നേതൃത്വത്തിലുള്ള പാനല്‍ പണം തിരികെ നല്‍കാന്‍ സെബിയോടാവശ്യപ്പെട്ടു. 15000-17000 രൂപ കുടിശ്ശികയുള്ള നിക്ഷേപകരില്‍ നിന്ന് കമ്മിറ്റി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു.
ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നതിനുള്ള ജാലകം 2023 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 20 വരെ തുറന്നു. തുടര്‍ന്ന്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നതില്‍ നിക്ഷേപകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച കമ്മിറ്റി, സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാതെ തന്നെ പണം തിരികെ നല്‍കാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് 1.14 ലക്ഷം അപേക്ഷകര്‍ക്ക് 85.68 കോടി രൂപ തിരികെ നല്‍കി.