ഇന്ത്യൻ സമ്പ​ദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവിഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നു

ഐടിആര്‍ ഫയലിംഗ് രണ്ട് കോടി കവിഞ്ഞു

മുംബൈ: രാജ്യമെമ്പാടുമായി രണ്ട് കോടിയിലധികം ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചതായി ആദായ നികുതി വകുപ്പ്. 2023 ജൂലൈ 11 വരെയുള്ള കാലയളവിലെ കണക്കുകളാണ് വകുപ്പ് പുറത്തുവിട്ടിട്ടുള്ളത്.

ഐ.ടി.ആര്‍ ഫയലിംഗ് രണ്ട് കോടി കവിയാന്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറച്ചു ദിവസങ്ങളെ എടുത്തുള്ളു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9 ദിവസം മുമ്പാണ് ഇത്തവണ രണ്ട് കോടി കടന്നിരിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം ജൂലൈ 20നാണ് ഐ.ടി.ആര്‍ ഫയലിംഗ് രണ്ട് കോടി കവിഞ്ഞത്. ഐ.ടി.ആര്‍ നേരത്തെ ഫയല്‍ ചെയ്ത് അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാന്‍ നികുതിദായകരോട് ആദായ നികുതി വകുപ്പ് അഭ്യര്‍ത്ഥിച്ചു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ വരുമാനത്തിനുള്ള നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.ജൂലൈ 9 വരെ 2023-24 വര്‍ഷത്തേക്കുള്ള 1.9 കോടി ഐ.ടി.ആര്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ 1.74 കോടി ആദായ നികുതി റിട്ടേണുകള്‍ വേരിഫൈ ചെയ്തതായി ആദായ നികുതി പോര്‍ട്ടലില്‍ നിന്നുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നു.

11.22 കോടി വ്യക്തിഗത രജിസ്‌റ്റേഡ് ഉപയോക്താക്കളാണ് പോര്‍ട്ടലില്‍ ഉള്ളത്.

X
Top