ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

10-61% പ്രതിവാര ഉയര്‍ച്ച കൈവരിച്ച് സ്‌മോള്‍ ക്യാപ്പ് ഓഹരികള്‍

മുംബൈ: ദുര്‍ബലമായ ആഗോള സൂചകങ്ങളെത്തുടര്‍ന്ന് ഓഗസ്റ്റ് 19 ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരുത്തല്‍ വരുത്തി. എന്നാല്‍ തുടര്‍ച്ചയായ അഞ്ചാം തവണയും പ്രതിവാര നേട്ടം നിലനിര്‍ത്താന്‍ സെന്‍സെക്‌സിനും നിഫ്റ്റിയ്ക്കും സാധിച്ചു. 30പാക്ക് സെന്‍സെക്‌സ് 183.37 പോയിന്റ് അഥവാ 0.30 ശതമാനം ഉയര്‍ന്ന് 59,646.15 ലും നിഫ്റ്റി 60.50 പോയിന്റ് അഥവാ 0.34 ശതമാനം വര്‍ധിച്ച് 17,758.5 ലും ക്ലോസ് ചെയ്യുകയായിരുന്നു.

ഓഗസ്റ്റില്‍ ഇതുവരെ ഇരു സൂചികകളും 3.5 ശതമാനം വീതമാണ് നേട്ടമുണ്ടാക്കിയത്. സ്‌മോള്‍ക്യാപ് സൂചിക ഒരു ശതമാനവും മിഡ്ക്യാപ് 0.81 ശതമാനവും ലാര്‍ജ് ക്യാപ് സൂചിക 0.65 ശതമാനവും ഉയര്‍ന്നു. മേഖലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, ബിഎസ്ഇ പവര്‍ 3 ശതമാനം, ടെലികോം 2 ശതമാനം, ബിഎസ്ഇ ക്യാപിറ്റല്‍ ഗുഡ്‌സ് സൂചിക 1.8 ശതമാനം എന്നിവയാണ് നേട്ടമുണ്ടാക്കിയവ. അതേസമയം ചരക്കുകള്‍ സമ്മര്‍ദ്ദത്തിലായതിനാല്‍ ബിഎസ്ഇ മെറ്റല്‍ സൂചിക ഏകദേശം 2 ശതമാനത്തോളം ഇടിഞ്ഞു.

ഫോര്‍ബ്‌സ് ഗോകാക്, റെപ്‌കോ ഹോം ഫിനാന്‍സ്, ഡിഎഫ്എം ഫുഡ്‌സ്, സംഘി ഇന്‍ഡസ്ട്രീസ്, റാണെ ഹോള്‍ഡിംഗ്‌സ്, നാവ ബിര്‍ള ടയേഴ്‌സ്, യാരി ഡിജിറ്റല്‍ ഇന്റഗ്രേറ്റഡ് സര്‍വീസസ്, െ്രെബറ്റ്‌കോം ഗ്രൂപ്പ്, ജൂബിലന്റ് ഇന്‍ഡസ്ട്രീസ്, ബാങ്കോ പ്രോഡക്ട്‌സ് (ഇന്ത്യ) എന്നിവയുള്‍പ്പെടെ 50ലധികം സ്‌മോള്‍ക്യാപ്‌സ് 10-61 ശതമാനം ഉയര്‍ച്ചയാണ് കൈവരിച്ചത്. നവകര്‍ കോര്‍പ്പറേഷന്‍, വോള്‍ട്ടാംപ് ട്രാന്‍സ്‌ഫോമേഴ്‌സ്, ഹിമത്‌സിങ്ക സെയ്ഡ്, ഗായത്രി പ്രോജക്ട്‌സ്, ജാഗരണ്‍ പ്രകാശന്‍, ടിസിഎന്‍എസ് ക്ലോത്തിംഗ് കോ, ഡിബി റിയാലിറ്റി, ഐഎന്‍എക്‌സ് ലെഷര്‍, പിവിആര്‍ എന്നിവ 10-20 ശതമാനം ഇടിവ് നേരിടുകയും ചെയ്തു. െ്രെബറ്റ്‌കോം ഗ്രൂപ്പ്, ഹിക്കല്‍, അദാനി പവര്‍, ഇന്ത്യാബുള്‍സ് റിയല്‍ എസ്‌റ്റേറ്റ്, ഗുജറാത്ത് ആല്‍ക്കലിസ് ആന്‍ഡ് കെമിക്കല്‍സ്, ഹാപ്പിയസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസ്, ഹാറ്റ്‌സണ്‍ അഗ്രോ പ്രൊഡക്ട്‌സ്, വോക്ഹാര്‍ഡ്, മിശ്ര ധാതു നിഗം എന്നിവയുടെ പിന്തുണയോടെ ബിഎസ്ഇ 500 സൂചിക 0.7 ശതമാനം ഉയര്‍ന്നു.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ആഴ്ചയില്‍ 3,128.96 കോടി രൂപയുടെ ഇക്വിറ്റികള്‍ വാങ്ങുന്നതിനും ഈയാഴ്ച സാക്ഷ്യം വഹിച്ചു. അതേസമയം, ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐകള്‍) 1,808.89 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തി. ഓഗസറ്റില്‍ ഇതുവരെ, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 17,970.62 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയപ്പോള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 6,052.67 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തി.

X
Top