ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സ്‌മോള്‍ക്യാപ്പുകളുടെ അമിത മൂല്യനിര്‍ണ്ണയം അപകടകരം

മുംബൈ: ആഗോള ഇക്വിറ്റികളിലുടനീളമുള്ള അശുഭ പ്രതീക്ഷ പ്രാദേശിക വിപണി വികാരത്തെ ക്ഷയിപ്പിച്ചു.ഇത് കടുത്ത ഇന്‍ട്രാ ഡേ ഇടിവിന് കാരണമായി, പ്രശാന്ത് തപ്‌സെ, മേത്ത ഇക്വിറ്റീസ് സീനിയര്‍ വൈസ് പ്രസിഡന്റ് (റിസര്‍ച്ച്) വിലയിരുത്തുന്നു.

ഫെഡ് ചെയര്‍ ജെറെം പവലിന്റെ വാര്‍ഷിക ഫെഡറല്‍ ജാക്‌സണ്‍ ഹോള്‍ പ്രസംഗമായിരിക്കും ഇനി വിപണിയെ സ്വാധീനിക്കുക. പണപ്പെരുപ്പത്തിന്റെ സ്വാധീനവും നിരക്ക് വര്‍ദ്ധന സാധ്യതകളും പ്രസംഗത്തിലൂടെ വെളിവാക്കപ്പെട്ടേയ്ക്കും.അതിന് മുന്നോടിയായ ജാഗ്രതയാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്.

നിക്ഷേപകര്‍ ഇക്വിറ്റി എക്‌സ്‌പോഷ്വര്‍ ഇതിനകം കുറച്ചിട്ടുണ്ട്. ഉത്തേജകങ്ങള്‍ക്കായി വിപണി കാതോര്‍ക്കുകയാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു.ചാന്ദ്രയാന്റെ സോഫ്റ്റ് ലാന്റിംഗ് ഉയര്‍ത്തിയ വികാരം ക്ഷണികമായിരുന്നു.

ജെറോം പവലിന്റെ ജാക്‌സണ്‍ ഹോള്‍ പ്രസംഗമാണ് നിര്‍ണ്ണായകമാകുക. നിരക്ക് വര്‍ദ്ധന തുടരുമെന്ന പ്രഖ്യാപനമാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതല്ലാത്ത വാര്‍ത്ത വിപണിയെ ഉയര്‍ത്തും.

ചെറുകിട,മൈക്രോക്യാപ് ഓഹരികളുടെ അമിത വിലവര്‍ദ്ധനവ് അനാരോഗ്യകരമായ പ്രവണതയാണെന്ന് വിജയകുമാര്‍ പറഞ്ഞു. സ്‌മോള് ക്യാപ് വിഭാഗത്തിലേയ്ക്കുള്ള ഫണ്ടുകളുടെ ഒഴുക്കാണ് ഇതിന് കാരണമാകുന്നത്. സ്‌മോള്‍ക്യാപ് മൂല്യനിര്‍ണ്ണയം അപകടകരമായ നിലയിലേയ്ക്കടുത്തിട്ടുണ്ട്.

അതേസമയം ലാര്‍ജ്ക്യാപ്പുകള്‍ സുരക്ഷിതമാണ്.

X
Top