
ന്യൂഡല്‍ഹി: അഞ്ച്മാസമായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന തൊഴിലവസരങ്ങളുടെ എണ്ണം ഇന്ത്യയില്‍ ഒക്ടോബറില്‍ വര്‍ധനവ് രേഖപ്പെടുത്തി. തൊഴിലവസരങ്ങള്‍ ഒക്ടോബറില്‍ തുടര്‍ച്ചയായി 7 ശതമാനം വളര്‍ന്നുവെന്ന് സ്റ്റാഫിംഗ് സ്ഥാപനമായ എക്‌സ്‌ഫെനോ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സാങ്കേതിക ഇതര മേഖലകളുടെ പ്രകടനമാണ് വീണ്ടെടുപ്പിന് കാരണമായത്.
അതേസമയം, മൊത്തം തൊഴില്‍ ലഭ്യതയില്‍ സാങ്കേതികമേഖലയുടെ പങ്ക് മൂന്നുവര്‍ഷത്തിനിടയില്‍ ആദ്യമായി 50 ശതമാനത്തില്‍ താഴെയായി. 36 ശതമാനം തൊഴിലുകളാണ് മേഖല സൃഷ്ടിച്ചത്. സാങ്കേതിക മേഖല തൊഴിലവസരങ്ങളിലെ കുറവ് ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ ഇടിവിനെയാണ് കുറിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
തൊഴില്‍ പോര്‍ട്ടലായ മോണ്‍സ്റ്റര്‍ ഡോട്ട്‌കോമും സമാന കണക്കുകള്‍ പങ്കുവയ്ക്കുന്നു. ഐടി സേവനങ്ങളുടെ എണ്ണത്തില്‍ 19 ശതമാനം കുറവാണ് പ്ലാറ്റ്‌ഫോം പ്രകടമാക്കുന്നത്. എക്‌സ്‌ഫെനോയുടെ അഭിപ്രായത്തില്‍, ഐടി കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യയിലെ ഏറ്റവും മികച്ച റിക്രൂട്ടര്‍ ആയിരുന്നു. 80 ശതമാനത്തിലധികം ജോലികളാണ് രംഗം സംഭാവന ചെയ്തത്.
ഉല്‍പ്പന്ന ഇന്റര്‍നെറ്റ് അധിഷ്ഠിത മേഖലകളിലെ തൊഴിലവസരങ്ങള്‍ ഒക്ടോബറില്‍ 1,06,000 ലധികമായി കുറയുകയും ചെയ്തു. സെപ്റ്റംബറില്‍ 121,000 ലധികം തൊഴിലവസരങ്ങള്‍ നല്‍കിയ സ്ഥാനത്താണിത്. കഴിഞ്ഞ 28 മാസത്തിനിടയിലെ ഏറ്റവും കുറവ് ജോലിയാണ് ഐടി മേഖലയിലുള്ളതെന്ന് എക്‌സ്ഫിനോ സഹസ്ഥാപകന് അനില് ഏഥനൂര്‍ പറഞ്ഞു.
ഐടി, സോഫ്റ്റ് വെയര്‍ സേവന മേഖലകളുടെ നിയമനം യഥാക്രമം 14% ഉം 8% ഉം ഇടിവ് നേരിട്ടു. ഇന്റര്‍നെറ്റ് അധിഷ്ടിത സേനങ്ങളിലും സ്റ്റാര്‍ട്ടപ്പുകളിലുമുള്ള ജോലികളില്‍ 15% ഇടിവാണുണ്ടായിരിക്കുന്നത്. എന്നാല്‍ ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഇന്‍ഷുറന്‍സ് എന്നിവ ഒക്ടോബറില്‍ 21,000 തൊഴിലവസരങ്ങള്‍ രേഖപ്പെടുത്തി.
സെപ്റ്റംബറിലെ 17,000 എണ്ണത്തേയ്ക്കാള്‍ അധികം.