രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഓയോ ഐപിഒ അടുത്തവര്‍ഷം, ഡ്രാഫ്റ്റ് പേപ്പര്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഹോസ്പിറ്റാലിറ്റി, ട്രാവല്‍ ടെക് കമ്പനിയായ ഓയോ 2023 ല്‍ ഐപിഒ നടത്തുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി സെബിയ്ക്ക് മുന്‍പാകെ ഡ്രാഫ്റ്റ് രേഖകള്‍ സമര്‍പ്പിച്ചു. കഴിഞ്ഞവര്‍ഷം ഒക്ടോബറിലും ഡ്രാഫ്റ്റ് പേപ്പേറുകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ഐപിഒ നടത്താനായില്ല.

ഈവര്‍ഷം കുറഞ്ഞമൂല്യത്തില്‍ പ്രാഥമിക വിപണിയില്‍ പ്രവേശിക്കാനാണ് പദ്ധതിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതിനായി ഇന്ത്യ ഓപ്പറേഷന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി അങ്കിത് ഗുപ്തയെ മാര്‍ച്ചില്‍ ഓയോ നിയമിച്ചു. നിലവിലെ സിഇഒ രോഹിത് കപൂറിനെ ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് തലവനായി മാറ്റുകയും ചെയ്തിട്ടുണ്ട്.

വടക്കുകിഴക്കന്‍ ഏഷ്യ ചുമതല അങ്കിത് ടാന്‍ഡനാണ്. നേതൃസ്ഥാനങ്ങള്‍ കൈമാറിയ മൂന്നുപേരും സ്ഥാപകന്‍ റിതേഷ് അഗര്‍വാളിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുകയെന്ന് കമ്പനി പറയുന്നു. യാത്ര വീണ്ടെടുത്തതോടെ നഷ്ടം കുറക്കാനായത് പരിഗണിച്ചാണ് ഐപിഒ. 2022 മാര്‍ച്ചില്‍ വരുമാനം 21 ശതമാനം വര്‍ധിപ്പിച്ച് 47.8 ബില്ല്യണ്‍ രൂപയാക്കാന്‍ ഓയോക്കായിരുന്നു.

ജാപ്പാനീസ് സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് 47 ശതമാനം ഓഹരി പങ്കാളിത്തം കൈയ്യാളുന്ന കമ്പനി, മാര്‍ച്ചിലവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 237 മില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് വരുത്തിയത്. ജൂണിലവസാനിച്ച പാദത്തിലെ വരുമാനം, ലാഭം യഥാക്രമം 105.75 മില്ല്യണ്‍ രൂപ, 3.5 ബില്ല്യണ്‍ രൂപ. നിര്‍മ്മലവും സുരക്ഷിതവുമായ ആതിഥേയത്വം എന്ന ലക്ഷ്യം വച്ച് പത്തൊന്‍പതാം വയസിലാണ് ഒറാവല്‍ സ്‌റ്റേയ്‌സ് എന്ന പേരില്‍ റിതേഷ് ഹോട്ടല്‍ ശൃംഖല തുടങ്ങിയത്.

2012 ല്‍ അത് ഓയോ ആയി വളര്‍ന്നു. ഇതോടെ തീല്‍ഫെലോഷിപ്പിന്റെ ഒരുലക്ഷം ഡോളറിന് റിതേഷ് അര്‍ഹനായി. മുപ്പതുവയസിനു താഴെയുള്ള സംരഭകരുടെ ഫോര്‍ബ്‌സ് ലിസ്റ്റില്‍ പെടുകയും ചെയ്തു.

നിലവില്‍ 5 ബില്ല്യണ്‍ ഡോളര്‍ ആസ്ഥിയുള്ള ഓയോ യു.എ.ഇ,ഇന്ത്യ.ചൈന,മലേഷ്യ,നേപ്പാള്‍,ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ലോകത്തെ ആറാമത്തെ വലിയ ഓണ്‍ലൈന്‍ ഹോട്ടല്‍ ശൃംഖലയാണ്.

മൂന്നില്‍ ഒന്ന് ഓഹരികള്‍ സ്ഥാപകനായ റിതേഷ് അഗര്‍വാളില്‍ നിക്ഷിപ്തമാണ്.

X
Top