ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

നെൽ വില: ഇതുവരെ വിതരണം ചെയ്തത് 155 കോടി രൂപ

കൊച്ചി: നെല്ലിന്റെ വില കർഷകന് നൽകുന്നതിനുള്ള തടസങ്ങൾ നീങ്ങിയെന്ന് സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ അറിയിച്ചു. ഇന്നലെ വരെ 155 കോടി രൂപ വിതരണം ചെയ്തു.

നെല്ലു വില കർഷകർക്ക് നൽകാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് സർക്കാർ ഇടപെടലുകളിലൂടെ 700 കോടി രൂപ പി.ആർ.എസ് വായ്പയായി എസ്.ബി.ഐ, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ വഴി നൽകാൻ തീരുമാനിച്ചിരുന്നു. ഇതിനായി ബാങ്കുകളുമായി സപ്ലൈകോ ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നു.

കർഷകരുടെ വിവരങ്ങൾ ബാങ്കുകൾക്ക് സപ്ളൈകോ കൈമാറിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ എസ്.ബി.ഐ, ഫെഡറൽ ബാങ്ക് എന്നിവ തുക വിതരണം ചെയ്തിരുന്നില്ല. തടസ്സങ്ങൾ പരിഹരിച്ചശേഷമാണ് പി.ആർ.എസ് വായ്പയായി തുക വിതരണം ചെയ്തു തുടങ്ങിയത്.

കാനറാ ബാങ്ക് വഴി 10,955 കർഷകർക്ക് 129 കോടി രൂപയും എസ്.ബി.ഐ വഴി 125 കർഷകർക്ക് രണ്ട് കോടി രൂപയും, ഫെഡറൽ ബാങ്ക് വഴി 1,743 കർഷകർക്ക് 23.65 കോടി രൂപയും വിതരണം ചെയ്തിട്ടുണ്ട്.

X
Top