ന്യൂഡല്‍ഹി: ജോക്കി ബ്രാന്‍ഡിന്റെ നിര്‍മ്മാതാക്കളായ പെജ് ഇന്‍ഡസ്ട്രീസ് നിരാശാജനകമായ നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ടു. 78.35 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 58.8 ശതമാനം കുറവ്.
ഇന്‍വെന്ററി ചെലവുകളും ശേഷി ഉപയോഗപ്പെടുത്തല്‍ പരിമിതമായതും പ്രകടനത്തെ ബാധിച്ചു. വരുമാനം 12.78 ശതമാനം താഴ്ന്ന് 969.09 കോടി രൂപയായി. മൊത്തം ചെലവ് 869.68 കോടി രൂപ,
ഉപഭോഗത്തില്‍ കുറവ് അനുഭവപ്പെട്ടെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ വിഎസ് ഗണേഷ് പറയുന്നു. 2023 സാമ്പത്തികവര്‍ഷത്തെ അറ്റാദായം 6.46 ശതമാനം ഉയര്‍ന്ന് 571.24 കോടി രൂപയായിട്ടുണ്ട്. വരുമാനം 23.21 ശതമാനം ഉയര്‍ന്ന് 4788.63 കോടി രൂപ.