മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നുആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?

ഇന്ത്യയിലെ പെയിന്റ് വിപണിയുടെ നിറം മങ്ങുന്നു

കൊച്ചി: കാലാവസ്ഥാ വ്യതിയാനവും ഗ്രാമീണ, കാർഷിക മേഖലയിലെ തളർച്ചയും ഇന്ത്യയിലെ പെയിന്റ് വിപണിക്ക് തിരിച്ചടിയാകുന്നു.

ജൂലായ് മുതല്‍ സെപ്‌തംബർ വരെയുള്ള മൂന്ന് മാസത്തില്‍ പ്രധാന പെയിന്റ് കമ്പനികളുടെ വിറ്റുവരവിലും ലാഭത്തിലും കനത്ത ഇടിവുണ്ടായി. ക്രൂഡോയില്‍ വിലയിലുണ്ടായ കുതിപ്പ് കമ്പനികളുടെ ഉത്പാദന ചെലവ് കൂട്ടിയതും വിനയായി.

നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസക്കാലയളവില്‍ രാജ്യത്തെ ഏറ്റവും പെയിന്റ് നിർമ്മാതാക്കളായ ഏഷ്യൻ പെയിന്റ്സിന്റെ അറ്റാദായം 42.4 ശതമാനം കുറഞ്ഞ് 694.64 കോടി രൂപയിലെത്തി.

ഡെക്കറേറ്റീവ് പെിന്റുകളുടെ വില്‌പ്പനയില്‍ 0.5 ശതമാനം ഇടിവുണ്ടായി. കമ്പനിയുടെ മൊത്തം വിറ്റുവരവ് 5.3 ശതമാനം കുറഞ്ഞ് 8,003.02 കോടി രൂപയിലെത്തി. വ്യാവസായിക ആവശ്യത്തിനുള്ള പെയിന്റുകളുടെ വില്പനയിലെ നേട്ടമാണ് ഒരുപരിധി വരെ കമ്പനിക്ക് തിരിച്ചടി ഒഴിവാക്കിയത്.

പ്രമുഖ കമ്പനിയായ ബെർജർ പെയിന്റ്‌സിന്റെ അറ്റാദായം ജൂലായ്-സെപ്തംബർ മാസങ്ങളില്‍ 7.6 ശതമാനം ഇടിഞ്ഞ് 270 കോടി രൂപയിലെത്തി. വരുമാനം മുൻവർഷത്തേക്കാള്‍ 0.3 ശതമാനം ഉയർന്ന് 2,774 കോടി രൂപയിലെത്തി. കൻസായി നെരോലാക്കിന്റെ അറ്റാദായം ഇക്കാലയളവില്‍ 31 ശതമാനം ഇടിഞ്ഞ് 123 കോടി രൂപയിലെത്തി.

വില്‌പ്പന മാന്ദ്യം ശക്തമാകുന്നു
വിപണിയെ പിന്നോട്ടടിക്കുന്നത്

  1. കാലം തെറ്റി പെയ്യുന്ന മഴയും വിവിധ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കവും ഉപഭോഗത്തില്‍ ഇടിവുണ്ടാക്കി
  2. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് ഗ്രാമീണ. കാർഷിക മേഖലകളില്‍ വീട് മോടിപിടിപ്പിക്കല്‍ വൈകുന്നു
  3. ഭവന വിപണിയിലെ തളർച്ചയില്‍ ഫ്ളാറ്റുകളുടെയും വില്ലകളുടെയും നിർമ്മാണം നിശ്ചലമാകുന്നു
  4. ക്രൂഡോയില്‍ വിലയിലെ വർദ്ധന പ്രവർത്തന ചെലവ് കുത്തനെ ഉയർത്തുന്നു

കമ്പനി വിപണി വിഹിതം

  • ഏഷ്യൻ പെയിന്റ്സ് 53 ശതമാനം
  • ബെർജർ പെയിന്റ്സ് 19 ശതമാനം
  • കെൻസായി നെരോലാക് 12 ശതമാനം
  • മൊത്തം വിപണി 82,000 കോടി രൂപ

X
Top