Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

പെയിന്‍റ് മേഖലയിലെ വളർച്ചാ പ്രതീക്ഷ 10-12%

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തെ പെയിന്‍റ് വ്യവസായത്തില്‍ 10 മുതല്‍ 12 ശതമാനം വരെയുള്ള വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ക്രിസില്‍ റേറ്റിംഗ്‍സിന്‍റെ റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ പെയിന്‍റ് കമ്പനികള്‍ മൊത്തമായി 18 ശതമാനം വരുമാന വളര്‍ച്ച നേടിയതായാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

2021 -22 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ നടപ്പാക്കിയ 20% വില വര്‍ധനയും അതിനു ശേഷം നടപ്പാക്കിയ 6 % വില വര്‍ധനയുമാണ് ഈ വലിയ വരുമാന വളര്‍ച്ചയില്‍ കാര്യമായ പങ്കുവഹിച്ചത്.

മുൻ സാമ്പത്തിക വർഷത്തിന് സമാനമായി നടപ്പു സാമ്പത്തിക വർഷത്തിലും 15-16 ശതമാനത്തിന്‍റെ സുസ്ഥിരമായ പ്രവർത്തന മാർജിനുകൾ പ്രതീക്ഷിക്കുന്നു. ആരോഗ്യകരമായ വോളിയം വളർച്ചയും അസംസ്‌കൃത എണ്ണയുമായി ബന്ധപ്പെട്ട ഇൻപുട്ട് വില മയപ്പെടുന്നതും വളര്‍ച്ചയെ പിന്തുണയ്ക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ആക്രമണോത്സുകമായ മൂലധനച്ചെലവിടലും പുതിയ വിപണികളിലേക്കുള്ള പ്രവേശിക്കലും പെയിന്‍റ് വ്യവസായത്തില്‍ പ്രകടമാണെങ്കിലും, ഏതാണ്ട് വായ്പാ രഹിതമായ ബാലൻസ് ഷീറ്റുകൾ പ്രധാന പെയിന്റ് കമ്പനികളുടെ ക്രെഡിറ്റ് റിസ്ക് പ്രൊഫൈലുകളെ ശക്തിപ്പെടുത്തുന്നത് തുടരുമെന്നാണ് ക്രിസില്‍ റേറ്റിംഗ്‍സ് വിലയിരുത്തുന്നത്.

സംഘടിത പെയിന്‍റ് വ്യവസായത്തിന്‍റെ 90 ശതമാനവും കയ്യാളുന്ന 5 കമ്പനികളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഈ സാമ്പത്തിക വർഷം ഡെക്കൊറേറ്റിവ് പെയിന്റുകളുടെ വരുമാനം 11-12% വർദ്ധിക്കുമെന്നാണ് വിലയിരുത്തല്‍.

വർദ്ധിച്ചുവരുന്ന നവീകരണ-നിർമ്മാണ പ്രവർത്തനങ്ങളില്‍ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് മുൻഗണന ലഭിക്കുന്നു.

വ്യാവസായിക പെയിന്റുകൾക്ക് 8-9% വരുമാന വളർച്ച അനുഭവപ്പെടും, പശ്ചാത്തല വികസനത്തിനുള്ള സര്‍ക്കാര്‍ ചെലവിടല്‍ ഉയരുന്നതും ഓട്ടോമോട്ടീവ് മേഖലയിൽ നിന്നുള്ള സ്ഥിരമായ ഡിമാൻഡുമാണ് ഇതിലെ വരുമാന വളര്‍ച്ചയെ നയിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

X
Top