2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ഐഎംഎഫിൽ നിന്ന് 6 ബില്യൺ ഡോളർ വായ്പയെടുക്കാൻ പാകിസ്ഥാൻ

ഇസ്ലാമബാദ്: ഐഎംഎഫിൽ നിന്ന് 6 ബില്യൺ ഡോളർ വായ്പയെടുക്കാൻ പാകിസ്ഥാൻ പദ്ധതിയിടുന്നതായി സൂചന. കോടിക്കണക്കിന് പാകിസ്ഥാൻ രൂപ വരുന്ന കടം തിരിച്ചടയ്ക്കാൻ പുതിയ സർക്കാരിനെ ഈ വായ്പ സഹായിക്കും. ഇതിനുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ ഊർജിതമാക്കിയിട്ടുണ്ട്.

യഥാർത്ഥത്തിൽ, പുതിയ വായ്പയെടുത്ത് പഴയ വായ്പ തിരിച്ചടയ്ക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. പാക്കിസ്ഥാന്റെ പുതിയ സർക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി തകർന്ന സാമ്പത്തിക രംഗമായിരിക്കും.

ഐഎംഎഫുമായി പാകിസ്ഥാൻ വിപുലീകൃത ഫണ്ട് സൗകര്യം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. ഐഎംഎഫുമായുള്ള ഈ വായ്പയ്ക്കുള്ള ചർച്ചകൾ മാർച്ചിലോ ഏപ്രിലിലോ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

350 ബില്യൺ ഡോളർ വരുന്ന പാക് സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കാൻ പുതിയ സർക്കാരിന് ദീർഘകാല വായ്പയെക്കുറിച്ച് ചർച്ചകൾ നടത്തേണ്ടിവരും.3 ബില്യൺ ഡോളറിന്റെ വായ്പയിൽ 1.2 ബില്യൺ ഡോളറിന്റെ ആദ്യ ഗഡു കഴിഞ്ഞ വർഷം ജൂലൈയിൽ ഐഎംഎഫ് പാക്കിസ്ഥാന് അനുവദിച്ചിരുന്നു.

കഴിഞ്ഞ വർഷവും അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് പാകിസ്ഥാൻ വായ്പ എടുത്തിരുന്നു. ഈ സമയത്ത് ഐഎംഎഫ് പാകിസ്ഥാന് മേൽ നിരവധി നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു.

ഇതിന്റെ ഭാഗമായി പാകിസ്ഥാന് ബജറ്റിൽ ഭേദഗതി വരുത്തുകയും വൈദ്യുതിയുടെയും പ്രകൃതിവാതകത്തിന്റേയും വില വർദ്ധിപ്പിക്കുകയും ചെയ്യേണ്ടി വന്നു.

ഐഎംഎഫിന് പുറമെ പാക്കിസ്ഥാൻ ചൈനയിൽ നിന്നും തുടർച്ചയായി വായ്പ എടുക്കുന്നുണ്ട്.2000 മുതൽ 2021 വരെ 67.2 ബില്യൺ ഡോളറാണ് ചൈന പാക്കിസ്ഥാന് നൽകിയ കടം.

കണക്കുകൾ പ്രകാരം, റഷ്യയ്ക്കും വെനസ്വേലയ്ക്കും ശേഷം, ചൈനീസ് വായ്പകൾ ഏറ്റവും കൂടുതൽ സ്വീകരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാൻ.

രാഷ്ട്രീയ പ്രതിസന്ധിയും കനത്ത പണപ്പെരുപ്പവും നേരിടുന്ന പാകിസ്ഥാൻ, കടബാധ്യത ഒഴിവാക്കാനാണ് ഐഎംഎഫ് സഹായം തേടിയത്.

X
Top