ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

ക്രിപ്റ്റോ നിക്ഷേപം: പാൻ കാർഡ് നിർബന്ധമാക്കിയേക്കും

മുംബൈ: ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കാൻ ഒരുങ്ങി ആദായ നികുതി വകുപ്പ്. ഓഹരി വിപണിയിൽ വ്യാപാരം നടത്തുന്നതിനുള്ള ഡീമാറ്റ് അക്കൗണ്ട് ചട്ടങ്ങൾ, ക്രിപ്റ്റോ കറൻസിക്കും നടപ്പിലാക്കാനാണ് ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്. തീരുമാനം പരിഗണയിലാണെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ വ്യക്തമാക്കി.

നിലവിൽ ക്രിപ്റ്റോ ഉപയോഗിച്ച് എത്ര ആസ്തി നേടി എന്നുള്ളത് വെളിപ്പെടുത്തണമെന്ന് നിർബന്ധമില്ല. എന്നാൽ പാൻ കാർഡ് നിർബന്ധമാക്കി കഴിഞ്ഞാൽ വരുമാനങ്ങൾ ആദായ നികുതി വകുപ്പിനെ അറിയിക്കണം. ക്രിപ്റ്റോ നിക്ഷേപ ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കിയാൽ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ അതിലെ ഇടപടികൾ സംബന്ധിച്ച വിവരങ്ങൾ ആദായ നികുതി വകുപ്പിന് കൈമാറണം.

നിലവില്‍ രാജ്യത്തെ ഏറ്റവും അത്യാവശ്യമായ രേഖകളില്‍ ഒന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന പെര്‍മനന്‍റ് അക്കൗണ്ട് നമ്പര്‍ (പാന്‍). ആദായ നികുതി വകുപ്പ് നൽകുന്ന പത്തക്കങ്ങളുള്ള ആൽഫാന്യൂമെറിക് നമ്പറാണ് ഇത്. ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനും നികുതി അടയ്ക്കാനും ഉയര്‍ന്ന തുക ഇടപാട് നടത്താനുമൊക്കെ ഇപ്പോള്‍ പാന്‍ നമ്പര്‍ ആവശ്യമാണ്.

X
Top