ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

2000 രൂപ കൈമാറ്റം: 50,000 രൂപയ്ക്ക് മുകളില്‍ നിക്ഷേപിക്കാന്‍ പാന്‍ നിര്‍ബന്ധം, മറ്റ് നിബന്ധനകള്‍


ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു. സെപ്തംബര്‍ 30 വരെ 2000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ കൈമാറ്റം ചെയ്യാന്‍ കേന്ദ്രബാങ്ക് അനുവാദം നല്‍കിയിട്ടുണ്ട്.

നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുകയുമാകാം. എന്നാല്‍ നിക്ഷേപം 50,000 രൂപയില്‍ കൂടുതലാണെങ്കില്‍ ആദായ നികുതി നിയമങ്ങളനുസരിച്ച് പാന്‍ കാര്‍ഡ് ഹാജരാക്കേണ്ടതാണ്.
ആദായനികുതി നിയമം റൂള്‍ 114 ബി പ്രകാരം ബാങ്കിലോ പോസ്റ്റോഫീസിലോ ഒരു വ്യക്തിക്ക് ഒരു ദിവസം 50,000 രൂപയില്‍ കൂടുതല്‍ പണം നിക്ഷേപിക്കണമെങ്കില്‍ പാന്‍ കാര്‍ഡ് വേണം.

കൂടാതെ ഒരു സാമ്പത്തികവര്‍ഷത്തില്‍ 20 ലക്ഷം രൂപ നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യാന്‍ പാന്‍ അല്ലെങ്കില്‍ ആധാര്‍ ഹാജരാക്കേണ്ടതുണ്ട്.നിക്ഷേപത്തിനൊപ്പം 2,000 രൂപ നോട്ടുകള്‍ മാറ്റിനല്‍കാനുള്ള ഓപ്ഷനുമുണ്ട്. കൈമാറ്റം ചെയ്യാവുന്ന നോട്ടുകളുടെ എണ്ണത്തിന് റിസര്‍വ് ബാങ്ക് പരിധി ഏര്‍പ്പെടുത്തുന്നു.

വിജ്ഞാപനമനുസരിച്ച്, ഒരു വ്യക്തിക്ക് ഒരു സമയം പരമാവധി 10 അല്ലെങ്കില്‍ 20,000 രൂപ നോട്ടുകള്‍ മാറ്റാന്‍ കഴിയും. നോട്ടുകള്‍ കൈമാറുന്ന കാര്യത്തില്‍ ബാങ്കുകള്‍ അവരുടേതായ പ്രക്രിയകളും നിയമങ്ങളും പാലിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. അതേസമയം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ കഴിയുന്ന തുകയ്ക്ക് പരിധിയില്ല.

നിക്ഷേപത്തിന്റെ കാര്യത്തില്‍ കെവൈസി നിയമങ്ങള്‍ ബാധകമായിരിക്കും. 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനോ കൈമാറ്റം ചെയ്യാനോ ഉള്ള അവസാന തീയതി 2023 സെപ്റ്റംബര്‍ 30 ആണ്. ക്ലീന്‍ മണി പോളിസിയുടെ ഭാഗമായി 2000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനിക്കുകയായിരുന്നു.

X
Top