ക്വിക്ക് കൊമേഴ്സ് വെല്ലുവിളിയാകുന്നു; ചെറുകിട കച്ചവട മേഖലയെ തകർക്കുമെന്ന് ആശങ്കരണ്ടുലക്ഷം​ പേർ വിദേശ ആസ്തി വെളിപ്പെടുത്തി; വെ​ളി​പ്പെ​ടു​ത്താ​ത്ത​വ​ർ പു​തി​യ റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്ക​ണംകേരളാ ബാങ്കുകളുടെ വായ്പാവിതരണത്തിൽ‌ സ്വർണത്തിനുള്ളത് വൻ തിളക്കം; ഫെ‍ഡറൽ ബാങ്കിന്റെ മാത്രം കൈവശം 65 ടൺ‌ സ്വർണംപൗരത്വം ഉപേക്ഷിച്ച് വിദേശത്ത് സ്ഥിരതാമസമാക്കുന്നവരുടെ എണ്ണം കൂടുന്നുപ്രതീക്ഷ നല്‍കി രാജ്യത്തെ എംഎസ്എംഇ രംഗം

പരിവര്‍ത്തന്‍ സ്മാര്‍ട്ട് അപ്പ് ഗ്രാന്റ്

എച്ച്ഡിഎഫ്‌സി ബാങ്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി പങ്കാളിത്തത്തിൽ ഇന്ത്യാ ഗവണ്‍മെന്റിന്റെ മുന്‍നിര സംരംഭമായ ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’യുമായി സഹകരിച്ച് സോഷ്യല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി എച്ച്ഡിഎഫ്‌സി ബാങ്ക് അതിന്റെ ആറാമത്തെ വാര്‍ഷിക ഗ്രാന്റ് പ്രോഗ്രാം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.
പരിവര്‍ത്തന്‍ സ്മാര്‍ട്ട്അപ്പ് ഗ്രാന്റ്‌സ് എന്നറിയപ്പെടുന്ന ഈ പ്രോഗ്രാം, സാമൂഹിക സ്വാധീനമുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ തിരിച്ചറിയാനും, അവയുടെ ഇന്‍കുബേറ്ററുകള്‍ക്ക ്ധനസഹായം നല്‍കുന്നത്വഴി പിന്തുണയ്ക്കാനും ലക്ഷ്യമിടുന്നു.
ബാങ്കിന്റെ സാമൂഹിക സംരംഭങ്ങളുടെ പേരായ പരിവര്‍ത്തന്റെ ആഭിമുഖ്യത്തിലാണ് ഗ്രാന്റുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. പരിസ്ഥിതി, കാര്‍ഷിക ബിസിനസ്, എജ്യുടെക്, മാലിന്യസംസ്‌കരണം, ആരോഗ്യസംരക്ഷണം, നൈപുണ്യവികസനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 165ലധികം സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്ന 45ലധികം ഇന്‍കുബേറ്ററുകള്‍ക്ക് ബാങ്ക് ഇതുവരെ 30 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.
സംരംഭകര്‍ക്ക് പ്രത്യേക ബാങ്കിംഗും മൂല്യവര്‍ദ്ധിത സേവനങ്ങളും നല്‍കുന്ന അത്യാധുനിക സ്മാര്‍ട്ട്അപ്പ് പ്രോഗ്രാമിലൂടെ ബാങ്ക് സ്റ്റാര്‍ട്ടപ്പുകളെ പ്രവര്‍ത്തനക്ഷമമാക്കുന്നു. ബാങ്കിന്റെ പ്രശസ്തവും ഏറെ നൂതനവുമായ മികച്ച സാമ്പത്തിക ഉപകരണങ്ങള്‍, ഉപദേശക സേവനങ്ങള്‍, സാങ്കേതികവിദ്യ എന്നിവയിലൂടെ സ്റ്റാര്‍ട്ടപ്പുകളെ അവയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സഹായിക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്.
നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍കുബേറ്ററുകളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും ഈ വര്‍ഷം ബാങ്ക് ശ്രദ്ധകേന്ദ്രീകരിക്കും. തിരഞ്ഞെടുത്ത ഇന്‍കുബേറ്റര്‍ പങ്കാളികളിലൂടെ, പരിസ്ഥിതി സംരക്ഷണം, ചെലവ് കുറഞ്ഞ ആരോഗ്യ സംരക്ഷണം, സുസ്ഥിര ഗ്രാമീണ സമ്പദ്‌വ്യവസ്ഥ, മികച്ച ഭരണത്തിനുള്ള സാങ്കേതികവിദ്യകള്‍, എസ്എംഇകളുടെ സാമ്പത്തിക വളര്‍ച്ച, ലിംഗവൈവിധ്യം, ഉള്‍പ്പെടുത്താനുള്ള ഇടം എന്നിവയില്‍ സെലൂഷനുകള്‍ വികസിപ്പിക്കുന്ന സാമൂഹിക സ്വാധീനമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബാങ്ക് ധനസഹായം നല്‍കും.

X
Top