ന്യൂഡൽഹി: ലോക്സഭയിലേക്കുള്ള വോട്ടെണ്ണൽ അവസാന ഘട്ടത്തിൽ എത്തുമ്പോൾ ബിജെപി അക്കൗണ്ട് തുറന്നത് 250 സീറ്റുകൾക്കു താഴെ.
അതേസമയം ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ഉത്തർപ്രദേശിലും മഹാരാഷട്രയിലും തമിഴ്നാട്ടിലും ഇന്ത്യാ മുന്നണി വിജയക്കൊടി പാറിച്ചു. പശ്ചിമ ബംഗാളിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.
മഹാരാഷ്ട്രയിൽ 48 ലോകസഭ സീറ്റുകളിൽ 30 എണ്ണത്തിലും ഇന്ത്യാ മുന്നണി ലീഡ് ചെയ്യുന്നു. മറുവശത്ത് എൻഡിഎ 17 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
ഉത്തർപ്രദേശിലെ 80 ലോക്സഭാ സീറ്റുകളിലേക്കും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ കോട്ട ഇപ്പോൾ ഇതിഹാസ പോരാട്ടത്തിനു സാക്ഷ്യം വഹിക്കുകയാണ്. എൻഡിഎ 37 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ ഇന്ത്യാ മുന്നണി 42 സീറ്റുകളിലാണ് മുന്നേറുന്നത്.
തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. സ്റ്റാലിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട ഇന്ത്യ മുന്നണി 39 സീറ്റുകളിൽ 38 സീറ്റുകളും നേടി. ഒരു സീറ്റ് മാത്രമാണ് എൻഡിഎയ്ക്ക് നേടാനായത്.
നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ല എന്നുറപ്പായിട്ടുണ്ട്.