2023–24 സാമ്പത്തിക വർഷം രാജ്യത്തെ ആകെ പാസഞ്ചർ വാഹന വിൽപനയിൽ 9 ശതമാനം വർധന. ആകെ വിറ്റത് 42.3 ലക്ഷം വാഹനങ്ങളാണ്. മുൻ വർഷം 38.9 ലക്ഷം ആയിരുന്നു. 20 ലക്ഷം യൂണിറ്റുകളാണ് മാരുതി സുസുക്കി വിറ്റത്. ഇത് റെക്കോർഡ് ആണ്.
2,83,067 യൂണിറ്റുകൾ കയറ്റിയയച്ചും റെക്കോർഡ് തിരുത്തി. ആകെ വിൽപനയിൽ ഹ്യുണ്ടായും റെക്കോർഡ് തൊട്ടു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റത് 7,77,876 യൂണിറ്റ്. മാർച്ചിൽ ആകെ 27,180 വാഹനങ്ങൾ വിറ്റ് ടൊയോട്ട ഇതുവരെയുള്ള മാസവിൽപനയിൽ റെക്കോർഡ് രേഖപ്പെടുത്തി.
കഴിഞ്ഞ മാസത്തെ വാഹന വിൽപന (2023 മാർച്ചിലെ വിൽപ്പന ബ്രായ്ക്കറ്റിൽ നൽകിയിരിക്കുന്നു)
- മാരുതി– 1,52,718 (1,32,763)
- ഹ്യുണ്ടായ്– 53,001 (50,600)
- ടാറ്റ– 50,297 (44,225%
- മഹീന്ദ്ര– 40,631 (35,997)
- ടൊയോട്ട– 22,910 (21,783)
- എംജി– 4,648 (6,051)
- ഹോണ്ട– 7,071 (6,692)