ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഒക്ടോബറില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന വര്‍ധിച്ചു

ബെംഗളൂരു: ഉത്സവകാല ഡിമാന്‍ഡിന്റെ സഹായത്തോടെ ആഭ്യന്തര പാസഞ്ചര്‍ വാഹന മൊത്തവ്യാപാരം ഒക്ടോബറില്‍ 3,93,238 യൂണിറ്റുകളായി വര്‍ധിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മൊത്തം യാത്രാ വാഹനങ്ങള്‍ കമ്പനികള്‍ ഡീലര്‍മാര്‍ക്ക് അയച്ചത് 3,89,714 യൂണിറ്റായിരുന്നു.

2023 ഒക്ടോബറിലെ 18,95,799 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം മൊത്തം ഇരുചക്ര വാഹന വില്‍പ്പന 14 ശതമാനം ഉയര്‍ന്ന് 21,64,276 യൂണിറ്റിലെത്തിയതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം) പ്രസ്താവനയില്‍ പറഞ്ഞു.

ഒക്ടോബറില്‍ സ്‌കൂട്ടര്‍ വില്‍പ്പന 22 ശതമാനം വര്‍ധിച്ച് 7,21,200 യൂണിറ്റായി. മോട്ടോര്‍ സൈക്കിള്‍ വിതരണം മുന്‍ മാസത്തില്‍നിന്ന് 11 ശതമാനം വര്‍ധിച്ച് 13,90,696 യൂണിറ്റുകളായി.

2023 ഒക്ടോബറില്‍ 12,52,835 യൂണിറ്റുകളായിരുന്നു വില്‍പ്പന. മൊപെഡ് വില്‍പ്പന ഈ വര്‍ഷം ഒക്ടോബറില്‍ 52,380 യൂണിറ്റായി കുറഞ്ഞു, ഒരു വര്‍ഷം മുമ്പ് ഇതേ മാസത്തില്‍ 53,162 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു.

കമ്പനികളില്‍ നിന്ന് ഡീലര്‍മാര്‍ക്കുള്ള മുച്ചക്ര വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 77,344 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ 76,770 യൂണിറ്റുകളില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി.

‘2024 ഒക്ടോബറില്‍ ദസറ, ദീപാവലി എന്നീ രണ്ട് പ്രധാന ആഘോഷങ്ങള്‍ ഒരേ മാസത്തില്‍ നടന്നു. ഇത് പരമ്പരാഗതമായി ഉയര്‍ന്ന ഉപഭോക്തൃ ആവശ്യം വര്‍ധിപ്പിക്കുകയും വാഹന വ്യവസായത്തിന്റെ പ്രകടനത്തിന് ഗണ്യമായ ഉത്തേജനം നല്‍കുകയും ചെയ്യുന്നു,’ സിയാം ഡയറക്ടര്‍ ജനറല്‍ രാജേഷ് മേനോന്‍ പറഞ്ഞു.

പാസഞ്ചര്‍ വാഹനങ്ങള്‍ എക്കാലത്തെയും ഉയര്‍ന്ന ഒക്ടോബര്‍മാസ വില്‍പ്പന രേഖപ്പെടുത്തി. 0.9 ശതമാനം വളര്‍ച്ചയോടെ 3.93 ലക്ഷം യൂണിറ്റ് വിറ്റഴിച്ചു.

ഇരുചക്ര വാഹന വിഭാഗവും 2024 ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി, മേനോന്‍ പറഞ്ഞു.

X
Top