ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഓഫര്‍ ഫോര്‍ സെയില്‍ വഴി ഓഹരികള്‍ വിറ്റഴിക്കാന്‍ പതഞ്ജലി

മുംബൈ: ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള എഫ്എംസിജി കമ്പനി, പതഞ്ജലി ഫുഡ്സ്, പ്രമോട്ടര്‍മാരുടെ 9 ശതമാനം ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴി വിറ്റഴിക്കുന്നു.നിലവിലെ വിലയേക്കാള്‍ 18.4 ശതമാനം ഡിസ്‌ക്കൗണ്ടില്‍, 1000 രൂപയിലായിരിക്കും ഓഹരികള്‍ ഇഷ്യു ചെയ്യുക.

പതഞ്ജലി ആയുര്‍വേദ 2.53 കോടി ഓഹരികള്‍ അഥവാ 7 ശതമാനം പങ്കാളിത്തം വിറ്റഴിക്കും.കൂടുതല്‍ സബ്സ്‌ക്രിപ്ഷന്‍ നേടുന്ന പക്ഷം പ്രമോട്ടര്‍മാര്‍ 2 ശതമാനം ഓഹരികള്‍ കൂടി ഓഫ് ലോഡ് ചെയ്യും. ജൂലൈ 13 ന് ആരംഭിക്കുന്ന ഒഎഫ്എസ് ജൂലൈ 14 നാണ് അവസാനിക്കുക.

ജൂലൈ 13 ന് റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരമുണ്ടാകുക. ജൂലൈ 14 ന് റീട്ടെയില്‍ നിക്ഷേപകര്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഓഫറിന്റെ 25% മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമായി നീക്കിവച്ചിട്ടുണ്ട്.

ഈ വിഭാഗത്തില്‍ എന്തെങ്കിലും അണ്ടര്‍ സബ്സ്‌ക്രിപ്ഷന്‍ ഉണ്ടെങ്കില്‍, നോണ്‍-റീട്ടെയില്‍ വിഭാഗത്തിലെ മറ്റ് ലേലക്കാര്‍ക്ക് സബ്സ്‌ക്രൈബ് ചെയ്യാത്ത ഭാഗം ലഭ്യമാകും. ജെഫറീസ് ഇന്ത്യയും ഐഐഎഫ്എല് സെക്യൂരിറ്റീസും ഓഫറിന്റെ ബ്രോക്കര് മാരായി പ്രവര് ത്തിക്കുന്നു.

X
Top