Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് പതഞ്ജലി ഗ്രൂപ്പ്

മുംബൈ: ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യവുമായി പതഞ്ജലി ഗ്രൂപ്പ്. അടുത്ത 5-7 വർഷത്തിനുള്ളിൽ പതഞ്ജലി ഗ്രൂപ്പിന്റെ വിറ്റുവരവ് 2.5 മടങ്ങ് വർധിച്ച് 1 ലക്ഷം കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബാബാ രാംദേവ് പറഞ്ഞു. കൂടാതെ മറ്റ് നാല് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഐപിഒകൾ ആരംഭിക്കാനുള്ള പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5 ലക്ഷം പേർക്ക് കമ്പനി നേരിട്ട് തൊഴിലവസരങ്ങൾ നൽകുമെന്ന് പതഞ്ജലി ഗ്രൂപ്പിന്റെ കാഴ്ചപ്പാട് വിശദീകരിച്ച് കൊണ്ട് ബാബാ രാംദേവ് പറഞ്ഞു. പതഞ്ജലി ഗ്രൂപ്പിന്റെ നിലവിലെ വിറ്റുവരവ് ഏകദേശം 40,000 കോടി രൂപയാണ്.

കമ്പനി അതിന്റെ ഗവേഷണത്തിനും വികസനത്തിനുമായി ഈ വർഷം ഏകദേശം 500 മുതൽ 1,000 കോടി രൂപ വരെ നിക്ഷേപിച്ചിട്ടുണ്ട്. ഹരിദ്വാർ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ മൾട്ടിനാഷണൽ കോം‌ഗ്ലോമറേറ്റ് ഹോൾഡിംഗ് കമ്പനിയാണ് പതഞ്ജലി ഗ്രൂപ്പ്. കമ്പനി കോസ്‌മെറ്റിക്‌സ്, ആയുർവേദ മരുന്ന്, വ്യക്തിഗത പരിചരണം, ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്നു.

X
Top