ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

സ്റ്റാന്റലോണ്‍ അറ്റാദായം 12.5 ശതമാനം ഉയര്‍ത്തി പതഞ്ജലി

ന്യൂഡല്‍ഹി: പതഞ്ജലി ഫുഡ്സ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 263.7 കോടി രൂപയാണ് സ്റ്റാന്റലോണ്‍ അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 12.5 ശതമാനം കൂടുതലാണിത്.

സ്റ്റാന്റലോണ്‍ വരുമാനം 18.1 ശതമാനം ഉയര്‍ന്ന് 7872.9 കോടി രൂപയിലെത്തി. തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായവും വരുമാനവും യഥാക്രമം 2 ശതമാനവും 0.67 ശതമാനവും താഴ്ന്നു. ഫുഡ്, എഫ്എംസിജി എന്നിവയില്‍ നിന്നുള്ള വരുമാനം 452.25 കോടി രൂപയില്‍ നിന്ന് 1,805.18 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

ഭക്ഷ്യ എണ്ണ, വിന്‍ഡ് ടര്‍ബൈന്‍ എന്നിവയില്‍ നിന്നുള്ളവ ഇതേ കാലയളവില്‍ ഇടിഞ്ഞു. ഭക്ഷ്യ എണ്ണയില്‍ നിന്നുള്ള വരുമാനം 6,058.98 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 6,201.78 കോടി രൂപയായിരുന്നു.

വിന്‍ഡ് ടര്‍ബൈനില്‍ നിന്നുള്ള വരുമാനം 9.69 കോടി രൂപയായിരുന്നത് 8.76 കോടി രൂപയായി.

X
Top