ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

നിയന്ത്രണങ്ങള്‍ പാലിക്കുകയും ഡാറ്റകള്‍ സംരക്ഷിക്കുകയും വേണം – ഫിന്‍ടെക് കമ്പനികളോട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി: ഭരണം, ബിസിനസ്സ് പെരുമാറ്റം, ഡാറ്റ സംരക്ഷണം, ഉപഭോക്തൃ കേന്ദ്രീകരണം, റെഗുലേറ്ററി കംപ്ലയന്‍സ്, റിസ്‌ക് ലഘൂകരണ ചട്ടക്കൂടുകള്‍ എന്നിവയില്‍ ശ്രദ്ധ ചെലുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ബുധനാഴ്ച ഫിന്‍ടെക് കമ്പനികളോട് ആവശ്യപ്പെട്ടു. നഷ്ട സാധ്യത ലഘൂകരണ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം. ഫിന്‍ടെക് സ്ഥാപനങ്ങളുടേയും അസോസിയേഷനുകളുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫിന്‍ടെക്കുകളും സ്റ്റാര്‍ട്ടപ്പുകളും സാമ്പത്തിക വ്യവസ്ഥതിയില്‍ പരിവര്‍ത്തനം വരുത്തുന്നുണ്ട്. സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിലെ നൂതനത്വമാണ് ഇവയുടെ മുഖമുദ്ര. നവീകരണം സുഗമമാക്കാന്‍ ആര്‍ബിഐ സഹായിക്കുമെന്നും ദാസ് പറഞ്ഞു.

ഡിജിറ്റല്‍ വായ്പാ ആപ്പുകള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്നതില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഈയിടെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെങ്കിലും ഡിജിറ്റല്‍ വായ്പാ ആപ്പുകള്‍ക്കെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. ഉയര്‍ന്ന പലിശ നിരക്ക് ഏര്‍പ്പെടുത്തുക, അധാര്‍മ്മിക വീണ്ടെടുക്കല്‍ രീതികള്‍, ഡാറ്റാ സ്വകാര്യത ലംഘനം എന്നീ പ്രശ്‌നങ്ങളാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

അനാശാസ്യ ബിസിനസ്സ് നടപടികളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ വായ്പ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഈവര്‍ഷമാദ്യം കേന്ദ്രബാങ്ക് പുറത്തിറക്കുകയും ചെയ്തു.

X
Top