Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

സർക്കാർ ഓഫീസുകളിലും പണമടയ്ക്കൽ ഡിജിറ്റലാകുന്നു; യുപിഐ വഴിയും ക്യൂആർ കോഡ് സ്‌കാൻ ചെയ്തും പണമടയ്ക്കാം

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ യു.പി.ഐ. വഴി പണമടയ്ക്കാൻ അനുമതി നൽകി ധനവകുപ്പ്. ഇപ്പോൾ ഇ-രസീതുകൾ വഴിയാണ് സ്വീകരിക്കുന്നത്. ഇ-രസീതുകൾ പ്രകാരമുള്ള തുക ട്രഷറിയിലോ അക്ഷയകേന്ദ്രങ്ങളിലോ സ്വീകരിക്കും.

ഇതിനുപകരം അതത് ഓഫീസുകളിൽത്തന്നെ ഗൂഗിൾപേ, ഫോൺപേ തുടങ്ങിയ യു.പി.ഐ സംവിധാനങ്ങളിലൂടെയും ക്യൂ.ആർ.കോഡ് സ്‌കാൻചെയ്തും പണം സ്വീകരിക്കാനാണ് അനുമതി.

ട്രഷറിയിലും അക്ഷയകേന്ദ്രങ്ങളിലും പോകാതെ ജനങ്ങൾക്ക് പണമടയ്ക്കാനാവും.

ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന സർക്കാർസ്ഥാപനങ്ങളിൽ നിർബന്ധമായും പി.ഒ.എസ്. യന്ത്രങ്ങൾ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. പി.ഒ.എസ്. യന്ത്രങ്ങൾവഴി തുകകൾ സ്വീകരിക്കാൻ ബാങ്കുകൾക്ക് പണം നൽകേണ്ടതിനാലാണിത്.

സർക്കാർ ഓഫീസുകളിൽ ഡിജിറ്റൽ പണമിടപാടുകൾക്ക് 2018 ഡിസംബറിൽത്തന്നെ അനുമതി നൽകിയിരുന്നു. എന്നാലിത് നടപ്പാക്കിത്തുടങ്ങിയിട്ടില്ല. ഇങ്ങനെ പണം സ്വീകരിക്കുന്നതിന് പ്രത്യേക അക്കൗണ്ടുകൾവേണം. വൈകാതെ നടപ്പായിത്തുടങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

X
Top