ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പെയ്മന്റിലും വായ്പാവിതരണത്തിലും വളര്‍ച്ച: ഡിസംബര്‍ പാദ പ്രകടനം മികച്ചതെന്ന് പേടിഎം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പണമിടപാടിലും വായ്പാ വിതരണത്തിലും സുസ്ഥിര വളര്‍ച്ച നിലനിര്‍ത്താനായെന്ന് ഫിന്‍ടെക് സ്ഥാപനം പേടിഎം. ഡിസംബറിലവസാനിച്ച പാദത്തില്‍ 3665 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്യുകയും ദശലക്ഷം ഉപകരണ പേയ്മന്റ് നടത്തുകയും ചെയ്തു. വായ്പാ വിതരണത്തില്‍ 330 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സബ്സ്‌ക്രിപ്ഷന്‍ അടയ്ക്കുന്ന വ്യാപാരികളുടെ എണ്ണം 5.8 ദശലക്ഷത്തിലെത്തി. പേടിഎം പാരന്റിംഗ് കമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് പറയുന്നതനുസരിച്ച് പ്രതിമാസം ശരാശരി 85 ദശലക്ഷം ഉപഭോക്തൃ ഇടപാടുകള്‍ ആപ്പി വഴി നടക്കുന്നുണ്ട്.അറ്റ പെയ്മന്റ് മാര്‍ജിനിലൂടെയോ നേരിട്ടുള്ള വില്‍പനയിലൂടേയോ ലാഭം സൃഷ്ടിക്കാനായിരുന്നു ശ്രമം.

മൊത്തം മര്‍ച്ചന്റ് ജിഎംവി (ഗ്രോസ് മെര്‍ച്ചന്‍ഡൈസ് വോളിയം) 3.46 ലക്ഷം കോടി രൂപയാക്കിയ (42 ബില്യണ്‍ ഡോളര്‍) കമ്പനി,മൊത്തം വ്യാപാരി പേയ്മെന്റുകളുടെ അളവില്‍ സ്ഥിരമായ വളര്‍ച്ചയും രേഖപ്പെടുത്തി. പ്രതിവര്‍ഷം 38 ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

X
Top