ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ പെയ്‌മെന്റ്, ധനകാര്യ സേവന വിതരണ കമ്പനിയായ പേടിഎം ബ്രാന്‍ഡിന്റെ ഉടമസ്ഥരും ക്യു ആര്‍, സൗണ്ട് ബോക്‌സ്, മൊബൈല്‍ പെയ്‌മെന്റുകള്‍ എന്നിവയുടെ തുടക്കക്കാരുമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് (ഒസിഎല്‍) 2025 ധനകാര്യ വര്‍ഷത്തിലെ ആദ്യ പാദ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ നിര്‍ണ്ണായക മേഖലകളിലെല്ലാം തന്നെ തിരിച്ചുവരവ് രേഖപ്പെടുത്തി.
മുന്‍ പാദ കാലയളവില്‍ ലഭ്യമാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ചുവടു പിടിച്ചു കൊണ്ട് നേടിയെടുത്തതാണ് കമ്പനിയുടെ ഈ ധനകാര്യ ഫലങ്ങള്‍.
1502 കോടി രൂപ പ്രവര്‍ത്തന വരുമാനമാണ് കമ്പനി നേടിയതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. പലിശ, നികുതി, മൂല്യശോഷണം, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുന്‍പുള്ള വരുമാനം (ഇബിഐടിഡിഎ) 792 കോടി രൂപ നഷ്ടമായി രേഖപ്പെടുത്തിയിരിക്കുന്നു.
മുന്‍പ് പ്രസ്താവിച്ച പോലെ ഇഎസ്ഒപിക്ക് മുന്‍പുള്ള ഇബിഐടിഡിഎ 545 കോടി രൂപ നഷ്ടത്തില്‍ നില്‍ക്കുന്നു.
ധനകാര്യ സേവനങ്ങളില്‍ നിന്നുള്ള വരുമാനം 250 കോടി രൂപയാണ്. അതേസമയം മാര്‍ക്കറ്റിങ്ങ് സേവനങ്ങളില്‍ നിന്നുള്ള വരുമാനം 321 കോടി രൂപയും ഈ പാദത്തില്‍ കോണ്ട്രിബ്യൂഷന്‍ പ്രോഫിറ്റ് (പങ്കാളിത്ത ലാഭം) 755 കോടി രൂപ എന്ന നിലയില്‍ 50% മാര്‍ജിനില്‍ നില്‍ക്കുന്നു.