
മുംബൈ: വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള പേടിഎം, ചെറു നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും മർച്ചന്റ് ലോണുകളുടെ വിതരണം വ്യാപിപ്പിക്കുന്നതിന് പിരാമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡുമായി ഒരു പങ്കാളിത്തം പ്രഖ്യാപിച്ചു.
ഇന്ത്യയിലുടനീളമായി 300-ലധികം ശാഖകളുള്ള പിരാമൽ ഫിനാൻസിന്റെ വിശാലമായ ശൃംഖലയുടെ പിന്തുണയോടെ ഈ പങ്കാളിത്തം പേടിഎമ്മിന്റെ ലോൺ വിതരണ ബിസിനസ്സ് വിപുലീകരിക്കുമെന്ന് കമ്പനി ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. ചെറുകിട ബിസിനസുകൾക്കും ചില്ലറ വ്യാപാരികൾക്കും ക്രെഡിറ്റിലേക്ക് പ്രവേശനം നൽകുന്നതിലൂടെ സാമ്പത്തിക ഉൾപ്പെടുത്തൽ വർദ്ധിപ്പിക്കാനും ഈ പങ്കാളിത്തം കമ്പനിയെ സഹായിക്കും.
ഇത് വ്യാപാരികൾക്ക് 6-24 മാസ കാലാവധിയുള്ള 10 ലക്ഷം രൂപ വരെയുള്ള വായ്പകൾ വാഗ്ദാനം ചെയ്യും. പിരമൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവും ഇന്ത്യയിൽ സ്ഥാപിതമായ സാമ്പത്തിക സേവന കമ്പനിയുമാണ് പിരാമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്.