Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ആന്റ് ഗ്രൂപ്പും, സോഫ്റ്റ് ബാങ്കും പുറത്തു കടക്കുമ്പോഴും പേടിഎം ഓഹരി ഉയരുന്നതിന് കാരണം

ന്യൂഡല്‍ഹി: ടെലികോം വ്യവസായി സുനില്‍ മിത്തല്‍ ഓഹരി തേടുന്നു എന്ന വാര്‍ത്തകള്‍ക്കിടയില്‍ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ (പേടിഎം) ഓഹരികള്‍ ബിഎസ്ഇയില്‍ 3 ശതമാനത്തിലധികം ഉയര്‍ന്നു.

655 രൂപയിലാണ് സ്റ്റോക്ക്. ചൈനയിലെ ആന്റ് ഗ്രൂപ്പും ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷനും ഡിജിറ്റല്‍ പേയ്മെന്റ് സ്ഥാപനമായ പേടിഎമ്മില്‍ നിന്നും പുറത്തുകടക്കുന്നതായും സൂചനയുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആന്റ് ഗ്രൂപ്പിനെയും സോഫ്റ്റ്ബാങ്കിനെയും പ്രതിനിധീകരിക്കുന്ന ഷെയര്‍ഹോള്‍ഡര്‍മാരും നിക്ഷേപ ബാങ്കുകളും തങ്ങളുടെ ഓഹരികളുമായി ഭാരതി എയര്‍ടെല്‍ സ്ഥാപകന്‍ സുനില്‍ മിത്തലിനെ സമീപിച്ചിരുന്നു.

2021 നവംബറിലെ മോശം ലിസ്റ്റിംഗ് മുതല്‍ പേടിഎം ഓഹരികള്‍ സമ്മര്‍ദ്ദത്തിലാണ്. വിപണിയില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം സ്റ്റോക്ക് ഏകദേശം 70% ഇടിഞ്ഞു. 2022 ല്‍ മാത്രം 60% വിപണി മൂല്യം നഷ്ടപ്പെടുത്തി.

എന്നിരുന്നാലും, നവംബറിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ നിന്ന് ഓഹരികള്‍ ഇപ്പോള്‍ 40% കുതിച്ചുയര്‍ന്നിട്ടുണ്ട്. ലാഭകരമായി മാറുന്നതിന്റെ സൂചനകള്‍. അതേസമയം ഫിന്‍ടെക് ഒരു ത്രൈമാസത്തില്‍ ആദ്യ പ്രവര്‍ത്തനലാഭം രേഖപ്പെടുത്തുകയും ചെയ്തു.

മാത്രമല്ല, അറ്റ നഷ്ടം 779 കോടി രൂപയില്‍ നിന്നും 392 കോടി രൂപയായ ികുറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 42% ഉയര്‍ന്ന് 2,062 കോടി രൂപയായി.

മൂന്നാംപാദ ഫലങ്ങള്‍ക്ക് ശേഷം പല ബ്രോക്കറേജുകളും സ്റ്റോക്കില്‍ ബുള്ളിഷ് ആണ്. ബ്ലൂംബെര്‍ഗ് സമാഹരിച്ച ഡാറ്റ പ്രകാരം, എട്ട് ബ്രോക്കറേജുകള്‍ക്ക് വണ്‍ 97 കമ്മ്യൂണിക്കേഷനില്‍ വാങ്ങല്‍ അല്ലെങ്കില്‍ ഓവര്‍വെയ്റ്റ് റേറ്റിംഗുണ്ട്.

12 മാസത്തേക്ക് ഒരു ഷെയറിന് 944.6 രൂപയാണ് ലക്ഷ്യവില.

X
Top