പ്രവര്‍ത്തന മേഖല വര്‍ധിപ്പിക്കുന്ന നടപടികളുമായി ഫിന്‍ടെക് സ്ഥാപനമായ പേടിഎം. സഹകമ്പനിയായ പേടിഎം ക്ലൗഡ് ടെക്‌നോളജീസ് വഴി ലാറ്റിന്‍ അമേരിക്കന്‍ വിപണി പിടിക്കാനാണ് വിജയ് ശേഖര്‍ ശര്‍മ്മയുടെ പേടിഎമ്മിന്റെ നീക്കം.
ലാറ്റിനമേരിക്കന്‍ രാജ്യത്തെ ബിസിനസ് അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി ബ്രസീലിയന്‍ ടെക്‌നോളജി സ്ഥാപനമായ സെവന്‍ ടെക്‌നോളജി എല്‍എല്‍സിയുടെ 25 ശതമാനം ഓഹരികളാണ് ക്മ്പനി സ്വന്തമാക്കിയത്.
ഏകദേശം 8.70 കോടി രൂപയുടേതാണ് ഇടപാട്. വിദേശ വിപണിയിലെ ബിസിനസ് അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി പേടിഎം ക്ലൗഡ് ടെക്‌നോളജീസ് ലിമിറ്റഡ് (പിസിടിഎല്‍) സംയോജിപ്പിക്കുന്നതിന് പേടിഎം ബോര്‍ഡ് കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു.
പേടിഎമ്മിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി ആണ് പേടിഎം ക്ലൗഡ് ടെക്‌നോളജീസ്.
ഫിനാന്‍സ് സ്റ്റാര്‍ട്ടപ്പായ Dinie Correspondente Bancário e Meios de Pagamento Ltda (Dinie) യുടെ മാതൃ കമ്പനിയാണ് സെവന്‍ ടെക്‌നോളജി.
ബ്രസീലിലെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ഡിജിറ്റല്‍ സാമ്പത്തിക സേവന പരിഹാരങ്ങള്‍ നല്‍കുന്ന പ്രമുഖരാണിവര്‍. വ്യാപാരികളുടെ ബിസിനസ് ലാന്‍ഡ്സ്‌കേപ്പും, ബ്രസീലിയന്‍ വിപണിയിലെ അവസരവും മനസിലാക്കാന്‍ പുതിയ നിക്ഷേപം സഹായിക്കുമെന്നു പേടിഎം ഫയലിംഗില്‍ വ്യക്തമാക്കി.
നിക്ഷേപം ദീര്‍ഘകാലത്ത് മികച്ച നേട്ടമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 45 ദിവസത്തിനകം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി 3 വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, പേടിഎമ്മിന്റെ വിപണി മൂല്യം 49,399 കോടി രൂപയാണ്. തിങ്കളാഴ്ച കമ്പനിയുടെ ഓഹരി വില 771 രൂപയായിരുന്നു.
പേടിഎം: ഒറ്റനോട്ടത്തില്‍
വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എന്നാണ് പേടിഎം മാതൃ കമ്പനിയുടെ പേര്. 2000 ത്തിലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്.
ഉപഭോക്താക്കള്‍ക്കും, വ്യാപാരികള്‍ക്കും ഡിജിറ്റല്‍ പേയ്‌മെന്റ് പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ മുന്‍നിത ഡിജിറ്റല്‍ സേവനദാതാവാണ് പേടിഎം.
2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം, കമ്പനിക്ക് 333 ദശലക്ഷത്തിലധികം ക്ലയന്റുകളുണ്ട്. 21 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത വ്യാപാരികളും കമ്പനിക്കുണ്ട്. പേയ്മെന്റ്, സാമ്പത്തിക, വാണിജ്യ, ക്ലൗഡ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
- നിലവിലെ ഓഹരി വില: 775 രൂപ
- 52 വീക്ക് ഹൈ/ ലോ: 1,063 രൂപ/ 310 രൂപ
- സ്‌റ്റോക്ക് പിഇ: –
- ബുക്ക്‌വാല്യൂ: 228 രൂപ
- ഡിവിഡന്റ്: 0.00%
- ആര്‍ഒസിഇ: -8.50%
- ആര്‍ഒഇ: -9.07%
- മുഖവില: 1 രൂപ