ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

വായ്പാ ബിസിനസിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി പേടിഎം

മുംബൈ: ത്രൈമാസ നഷ്ടം നേരിട്ടെങ്കിലും, ഫിൻ‌ടെക് ഭീമനായ പേടിഎം അതിന്റെ വായ്പാ ബിസിനസിൽ സ്ഥിരമായ വളർച്ച തുടർന്നു. പ്ലാറ്റ്‌ഫോം കഴിഞ്ഞ രണ്ടാം പാദത്തിൽ 224 ശതമാനം വാർഷിക വളർച്ചയോടെ 7,313 കോടി രൂപ മൂല്യമുള്ള 9.2 ദശലക്ഷം വായ്പകൾ വിതരണം ചെയ്തതായി പേടിഎം അതിന്റെ വരുമാന പ്രസ്താവനയിൽ പറഞ്ഞു.

കമ്പനിയുടെ ലോൺ ഡിസ്ട്രിബ്യൂഷൻ ബിസിനസ് കഴിഞ്ഞ 12 മാസമായി ഗണ്യമായി വർദ്ധിച്ചതായും, ഇത് ഏകദേശം 34,000 കോടി രൂപയുടെ വാർഷിക റൺ-റേറ്റ് (ARR) കൈവരിച്ചതായും പേടിഎം അറിയിച്ചു. വ്യക്തിഗത വായ്പകളുടെ മൂല്യം 2021 സെപ്തംബർ മുതൽ 736 ശതമാനം ഉയർന്ന് 2,055 കോടി രൂപയിലെത്തി. വിതരണത്തിന്റെ 40 ശതമാനത്തിലേറെയും നിലവിലുള്ള പേടിഎം പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്കാണ് നൽകിയത്.

വ്യക്തിഗത വായ്പകളുടെ ശരാശരി ടിക്കറ്റ് വലുപ്പം (എടിഎസ്) 110,000 രൂപയും മർച്ചന്റ് ലോണുകളുടെ എടിഎസ് 150,000 രൂപയുമാണ്. കൂടാതെ വിതരണം ചെയ്ത മൊത്തം വ്യാപാരി വായ്പകൾ 342 ശതമാനം വളർച്ചയോടെ 1,208 കോടി രൂപയായി.

അതേസമയം, അവലോകന കാലയളവിൽ പേടിഎം പോസ്റ്റ്പെയ്ഡ് 449 ശതമാനം വളർച്ചയോടെ 4,050 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്തു. നോയിഡ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് ആൻഡ് ഫിനാൻഷ്യൽ സർവീസ് കമ്പനിയാണ് പേടിഎം.

X
Top