Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

പിബി ഫിൻടെക് സഹസ്ഥാപകൻ കമ്പനിയുടെ 230 കോടി രൂപയുടെ ഓഹരികൾ വിറ്റു

മുംബൈ: പിബി ഫിൻടെക് സഹസ്ഥാപകനും സിഇഒയുമായ യാഷിഷ് ദാഹിയ കഴിഞ്ഞ ദിവസം കമ്പനിയുടെ ഏകദേശം 38 ലക്ഷം ഓഹരികൾ 230 കോടി രൂപയ്ക്ക് ഒരു ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ വില്പന നടത്തി. പിബി ഫിൻടെക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ് ഓൺലൈൻ ഇൻഷുറൻസ് പ്ലാറ്റ്ഫോമായ പോളിസിബസാറും, ക്രെഡിറ്റ് താരതമ്യ പോർട്ടലായ പൈസബസാറും. പിബി ഫിൻ‌ടെക്കിന്റെ മൊത്തം 37,69,471 ഓഹരികൾ ദാഹിയ വിറ്റഴിച്ചതായാണ് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻഎസ്‌ഇ) നിന്ന് ലഭ്യമായ ഡാറ്റ വ്യക്തമാകുന്നത്.

ഓഹരികൾ ഓരോന്നിനും ശരാശരി 610.24 രൂപ നിരക്കിലാണ് അദ്ദേഹം വില്പന നടത്തിയത്. ഇടപാടിന്റെ വലുപ്പം 230 കോടി രൂപയാണ്. ബുധനാഴ്ച എൻഎസ്ഇയിൽ പിബി ഫിൻടെക് ഓഹരികൾ നേരിയ നഷ്ടത്തിൽ 581.25 രൂപയിലെത്തി.

X
Top